Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നാലംഗ ഇന്ത്യൻ കുടുംബത്തെ തട്ടിക്കൊണ്ടുപോയ പ്രതി അറസ്റ്റിൽ

നാലംഗ ഇന്ത്യൻ കുടുംബത്തെ തട്ടിക്കൊണ്ടുപോയ പ്രതി അറസ്റ്റിൽ

പി.പി.ചെറിയാൻ

കാലിഫോർണിയ: നാലംഗ ഇന്ത്യൻ കുടുംബത്തെ തോക്കു ചൂണ്ടി തട്ടിക്കൊണ്ടു പോയ പ്രതിയെ ചൊവ്വാഴ്ച പൊലീസ് അറസ്‌റ് ചെയ്തു.കുടുമ്പത്തിന്റെ ഡെബിറ്റ് കാർഡ് ഉപയോഗിച്ചതാണ് പ്രതിയെ കണ്ടെത്താൻ സഹായിച്ചത്. ഇയാൾ ഉപയോഗിച്ചിരുന്ന ട്രക് തട്ടിക്കൊണ്ടുപോയ സ്ഥലത്തുനിന്നും മൂന്ന് മൈൽ ദൂരത്തിൽ തീ കത്തി കൊണ്ടിരുന്നതായും പൊലീസ് കണ്ടെത്തി .

പ്രതിയെ പിടികൂടിയെങ്കിലും നാലംഗ ഇന്ത്യൻ കുടുംബത്തെ കുറിച്ച് വിവരമൊന്നും . ഇതുവരെ ലഭിച്ചിട്ടില്ല .പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്

എട്ട് മാസം പ്രായമുള്ള അരൂഹി ധേരിയെന്ന കുട്ടിയടക്കം നാലംഗ പഞ്ചാബി കുടുംബത്തെയാണ് തിങ്കളാഴ്ച മുതൽ കാണാതായത്. കുട്ടിയുടെ മാതാവ് ജസ്ലീൻ കൗർ (27), പിതാവ് ജസ്ദീപ് സിങ് (36), അമ്മാവൻ അമൻദീപ് സിങ് (39) എന്നിവരെയാണ് മെർസീഡ് കൗണ്ടിയിലെ അവരുടെ ബിസിനസ് സ്ഥാപനത്തിൽ നിന്നും തട്ടിക്കൊണ്ടു പോയത്.

തല മൊട്ടയടിച്ച ഒരു വ്യക്തിയാണ് സംഭവത്തിന് പിന്നിലുള്ളതെന്ന് പൊലീസ് നേരെത്തെ കണ്ടെത്തിയിരുന്നു..കുടുംബത്തെ തട്ടിക്കൊണ്ടു പോയതിന്റെ കാരണം വ്യക്തമല്ല. ഹെലികോപ്റ്ററുകളടക്കം തെരച്ചിലിൽ സജീവമാണ്. സംഭവത്തെ കുറിച്ച് വിവരം ലഭിക്കുന്നവർ പൊലീസുമായി ബന്ധപ്പെടണമെന്ന് അധിക്രതർ അഭ്യർത്ഥിച്ചിട്ടുണ്ട് .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP