Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൈപ്പ് ബോംബ് ഉപയോഗിച്ചു കൊലപാതകം; പ്രതി ജയിൽ ചാടി

പൈപ്പ് ബോംബ് ഉപയോഗിച്ചു കൊലപാതകം; പ്രതി ജയിൽ ചാടി

പി.പി ചെറിയാൻ

ലാസ്വേഗസ: യുവാവിനെ പൈപ്പ് ബോംബ് ഉപയോഗിച്ചു കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം അനുഭവിക്കുന്ന പ്രതി ജയിൽ ചാടി. കാർഡ്ബോർഡുകൊണ്ട് ഡമ്മി ഉണ്ടാക്കി വച്ചതിനുശേഷം ജയിലിൽ നിന്നും ഇയാൾ പുറത്തു കടക്കുകയായിരുന്നു.

സതേൺ ഡെസർട്ട് കറക്ഷനൽ സെന്ററിലാണ് പൊർഫിറിയൊ ഹെരാര (42) ജയിൽ ശിക്ഷ അനുഭവിച്ചിരുന്നത്. ജയിൽ ചാടുന്നതിന് ഇയാൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടാകാമെന്നാണു കരുതുന്നത്. ചൊവ്വാഴ്ചയാണ് പ്രതി രക്ഷപ്പെട്ട വിവരം ജയിലധികൃതർ അറിയുന്നത്.

എന്നാൽ തലേ വെള്ളിയാഴ്ച തന്നെ ഇയാൾ ഇവിടെ നിന്ന് രക്ഷപ്പെട്ടിട്ടുണ്ടാകാം എന്നാണ് അധികൃതർ കരുതുന്നത്. അതീവ സുരക്ഷ ഏർപ്പെടുത്തിയിട്ടുള്ള ജയിലിൽ നിന്നും പ്രതി രക്ഷപ്പെട്ടിട്ടും, വിവരം അറിയുന്നതിനു ദിവസങ്ങൾ വേണ്ടി വന്നുവെന്നത് അംഗീകരിക്കാനാവില്ലെന്ന് ഗവർണർ സ്റ്റീഫ് സിസൊ ലാൽ പറഞ്ഞു.

2007 മെയ്‌ 7 നാണ് ഹെരേരയും മറ്റൊരു പ്രതിയായ ഒമറും ചേർന്ന് ഡൊറാന്റിസ് അറ്റോണിയോയെ (24) പൈപ്പ് ബോംബ് ഉപയോഗിച്ചു കൊലപ്പെടുത്തിയത്. ഈ കേസിലാണ് ഇയാൾ 2010 ഫെബ്രുവരി മുതൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വന്നിരുന്നത്. പെൺസുഹൃത്തിനെ കുറിച്ചുള്ള തർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP