Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ടു പെൺമക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ പിതാവ് യാസർ സെയ്ദ കുറ്റക്കാരനെന്നു ജൂറി

രണ്ടു പെൺമക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ പിതാവ് യാസർ സെയ്ദ കുറ്റക്കാരനെന്നു ജൂറി

പി.പി. ചെറിയാൻ

ഡാളസ്: ' അമുസ്ലിമുകളായ ആൺകുട്ടികളെ പ്രണയിച്ചുവെന്ന കാരണത്താൽ രണ്ടു പെൺമക്കളെ കാറിനകത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയ പിതാവ് യാസർ സെയ്ദ കുറ്റക്കാരനാണെന്നു ജൂറി കണ്ടെത്തി . ഓഗസ്റ്റ് 9 ചൊവ്വാഴ്ചയാണ് ജൂറി സുപ്രധാന വിധി പ്രഖ്യാപിച്ചത് .ക്യാപിറ്റൽ മർഡറിന് വധശിക്ഷ ആവശ്യപ്പെടാതെയിരുന്ന പ്രോസിക്യൂഷൻ ഇനിയുള്ള ജീവിതം പരോൾ പോലും ലഭിക്കാതെ ജയിലിൽ അടക്കണമെന്നാണ് കോടതിയോട് ആവശ്യപ്പെട്ടത് .

തിങ്കളാഴ്ച നടന്ന സാക്ഷി വിസ്താരത്തിനിടെ കൊലപാതകം നടത്തിയത് താനല്ലെന്ന് പ്രതി കോടതിയിൽ വാദിച്ചത് ജൂറി പരിഗണിച്ചില്ല . ?? 2008 ജനുവരി ഒന്നിനായിരുന്നു ??കൊലപാതകം .ഡിന്നറിനു കൊണ്ടുപോകാം എന്ന് പറഞ്ഞാണ് യാസർ സെയ്ദ ടാക്‌സി കാറിൽ വീട്ടിൽ നിന്നും പെൺകുട്ടികലെ പുറത്തേക്കു കൊണ്ടുപോയത് .ഇർവിങ്ങിന് സമീപമുള്ള ഒരു ഹോട്ടലിനു മുൻവശത്തുള്ള പാർക്കിങ് ലോട്ടിൽ വെച്ച് കാറിലിരുന്നിരുന്ന അമീനയെ രണ്ടു തവണയും (18), സാറയെ ഏഴു തവണയും (17) വെടിവെച്ചു കൊലപ്പെടുത്തിഎന്നാണ് കേസ് . ഈ മാസം ഒന്നിനാണ് കേസ് വിസ്താരം ആരംഭിച്ചത്. ആറു ദിവസം നീണ്ടുനിന്ന വിചാരണ ഡാലസ് ഫ്രാങ്ക് ക്രൗലി കോർട്ടിലായിരുന്നു . ??കുട്ടികളുടെ മാതാവ് സാക്ഷി വിസ്താരത്തിനിടയിൽ നടത്തിയ പ്രസ്താവന കേസിൽ സുപ്രധാന വഴി തിരിവായിരുന്നു . കൊലപാതകത്തിനുശേഷം അപ്രത്യക്ഷമായ യാസർ സെയ്ദിനെ ഭാര്യ പട്രീഷ ഓവൻസ് പിന്നീട് ഡിവോഴ്സ് ചെയ്തിരുന്നു. കൊല നടത്തി രക്ഷപെട്ട ഇയ്യാൾ 12 വർഷത്തിനു ശേഷമാണ് പൊലീസ് പിടിയിലായത്

1987 ഫെബ്രുവരിയിലാണ് 15 വയസ്സുള്ള പാട്രിഷ്യയെ 29 വയസ്സുള്ള യാസർ സെയ്ദ് വിവാഹം കഴിച്ചതെന്നും, വിവാഹം കഴിഞ്ഞു ആദ്യ മൂന്നു വർഷത്തിനുള്ളിൽ അമീന, സാറ, ഇസ്ലാം എന്നീ മൂന്നു കുട്ടികൾക്ക് ജന്മം നൽകിയാതായും ഭാര്യ കോടതിയിൽ പറഞ്ഞു. ??യുവാക്കളുമായുള്ള പെൺകുട്ടികളുടെ സൗഹൃദം അറിഞ്ഞിരുന്നതായും അതിനെ അനുകൂലിച്ചിരുന്നതായും ഇവർ പറഞ്ഞു. പല സന്ദർഭങ്ങളിലും ഭർത്താവിൽ നിന്നും കുട്ടികളെ രക്ഷിക്കുന്നതിനു വീട്ടിൽ നിന്നും ഇറങ്ങി പോകേണ്ടി വന്നിട്ടുണ്ട്. എന്നാൽ, ഇത്രയും വലിയ ക്രൂരത കാണിക്കുമെന്ന് കരുതിയിരുന്നില്ലെന്നും പട്രീഷ ഓവൻസ് കോടതിയിൽ ബോധിപ്പിച്ചു.

മക്കളെ നിങ്ങൾ കൊലപ്പെടുത്തിയോ എന്ന പ്രോസിക്യൂഷന്റെ ചോദ്യത്തിന് 'ഇല്ല വാസ്തവമായി ഞാനല്ല' എന്നാണ് ദ്വിഭാഷി മൂലം സൈദ് കോടതിയിൽ പറഞ്ഞതു .കൊല നടത്തിയത് മക്കളുടെ ആൺസുഹ്ര്ത്തുക്കളോ ,അവരുമായി ബന്ധപെട്ടവരോ ആയിരിക്കമെന്നും ഡിഫെൻസിവ് അറ്റോർണി പറഞ്ഞു.കേസിൽ പ്രതിചേർക്കും എന്നു ഭയന്നാണ് ഒളിച്ചു കഴിഞ്ഞതെന്നും അറ്റോർണി ചൂണ്ടിക്കാട്ടി.അമേരിക്കയിലെ പത്തു മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ സൈദും ഉൾപ്പെട്ടിരുന്നു.ഈജിപ്തിൽ ജനിച്ചു വര്ഷങ്ങള്ക്കു മുൻപ് അമേരിക്കയിൽ എത്തിയ സായിദ് അമേരികൺ പൗരത്വം സ്വീകരിച്ചിരുന്നു. അർഹിക്കുന്ന ശിക്ഷ ലഭിച്ചുവെന്നാണ് ഭാര്യ പട്രീഷ്യയുടെ പ്രതികരണം.വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ഡിഫെൻസിവ് അറ്റോർണി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP