Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ന്യൂമെക്ലിക്കോയിൽ തുടർച്ചയായി നാലു മുസ്ലിം വംശജർ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ചു ബൈഡൻ

ന്യൂമെക്ലിക്കോയിൽ തുടർച്ചയായി നാലു മുസ്ലിം വംശജർ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ചു ബൈഡൻ

പി.പി ചെറിയാൻ

വാഷിങ്ടൺ ഡി.സി.: വെള്ളിയാഴ്ച ഒരു മുസ്ലിം യുവാവ് കൂടി കൊല്ലപ്പെട്ടതോടെ ന്യൂമെക്സിക്കോയിൽ സമീപകാലത്തു കൊല്ലപ്പെടുന്നവരുടെ എണ്ണം നാലായി.

മുസ്ലിം സമുദായത്തെ ലക്ഷ്യം വെച്ചു നടത്തുന്ന ഈ കൊലപാതകങ്ങളെ അമേരിക്കൻ പ്രസിഡന്റ് ബൈഡൻ അപലപിക്കുകയും, മുസ്ലിം സമുദായത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നതായി ബൈഡൻ ട്വിറ്ററിൽ കുറിച്ചു.

ഈ സംഭവങ്ങളെകുറിച്ചു വിശദ അന്വേഷണങ്ങൾക്ക് ബൈഡൻ ഉത്തരവിട്ടു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും, അവർക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നതായും, അമേരിക്കൻ മണ്ണിൽ ഇത്തരം അക്രമണങ്ങൾക്ക് യാതൊരു സ്ഥാനവും ഇല്ലെന്നും ബൈഡൻ ട്വിറ്ററിൽ അറിയിച്ചു.

വെള്ളിയാഴ്ച കൊല്ലപ്പെട്ട യുവാവ് മുസ്ലിം സമുദായത്തിലെ എല്ലാവരാലും ബഹുമാനിക്കപ്പെടുകയും, ആദരിക്കപ്പെടുകയും ചെയ്യുന്ന സാമൂഹ്യപ്രവർത്തകനാണ്.

കൊല്ലപ്പെട്ട മറ്റു മൂന്നുപേരിൽ രണ്ടാൾ ഒരേ മോസ്‌കിൽ അംഗങ്ങളാണ്. മുസ്ലിം സമുദായ്തെ മാത്രം ലക്ഷ്യം വെച്ചു നടത്തുന്ന അക്രമണങ്ങളാണ് ഇതെന്ന് പൊലീസ് പറഞ്ഞു. നാലു കൊലപാതകങ്ങളും നടന്നതു ന്യൂമെക്സിക്കോയിലെ ഒരു പ്രധാനസിറ്റിയായ അൽബു ക്വർക്കിലാണ്.

നാലു കൊലപാതകങ്ങളും സിറ്റിയിലെ മുസ്ലീമുകളെ പ്രകോപിപ്പിച്ചിരിക്കുകയാണെന്നും, ഇത് താങ്ങാവുന്നതിലേറെയാണെന്നും ന്യൂമെക്സിക്കൊ ഗവർണ്ണർ മിഷേൽ ലുജൻ ഗ്രിഷം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP