Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ടെക്സസിൽ മങ്കി പോക്സ് വ്യാപിക്കുന്നു; ഉയർന്ന നിരക്ക് ഡാലസിൽ

ടെക്സസിൽ മങ്കി പോക്സ് വ്യാപിക്കുന്നു; ഉയർന്ന നിരക്ക് ഡാലസിൽ

പി.പി ചെറിയാൻ

ഡാലസ് : ടെക്സസ് സംസ്ഥാനത്ത് മങ്കി പോക്സ് കേസുകൾ അനുദിനം വർധിച്ചു വരുന്നതായി സ്റ്റേറ്റ് ഹെൽത്ത് സർവീസ് ഡിപ്പാർട്ട്മെന്റ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മങ്കി പോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നതു ഡാലസിലാണ്.സംസ്ഥാനത്തു മുഴുവനായി 454 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ ഡാലസിൽ മാത്രം 175 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

മങ്കി പോക്സ് സ്ഥിരീകരിക്കപ്പെട്ടവരുമായി ഏറ്റവും അടുത്തു പെരുമാറുന്നവർക്കും സ്‌കിൻ ടു സ്‌കിൻ ബന്ധത്തിൽപ്പെടുന്നവരിലുമാണ് രോഗം പടരുന്നതെന്ന് ആരോഗ്യവകുപ്പു അധികൃതർ പറയുന്നു. 18 വയസ്സിനു മുകളിലുള്ളവർ സ്വവർഗ സംഭോഗത്തിൽ ഏർപ്പെടുന്നവർക്കും രോഗം വ്യാപനത്തിനു സാധ്യത കൂടുതലാണ്.

ഇത്തരത്തിലുള്ളവർക്ക് അടിയന്തരമായി മങ്കി പോക്സ് വാക്സീൻ നൽകുന്നതിനുള്ള നടപടികൾ കൗണ്ടി അധികൃതർ സ്വീകരിച്ചു വരുന്നു.കഴിഞ്ഞവാരം ഡാലസ് കൗണ്ടിയിൽ ലഭിച്ചതു 5000 ഡോസ് വാക്സീൻ മാത്രമാണ്. എന്നാൽ ഇതു തീർത്തും അപര്യപ്തമാണെന്നു ഹുമൺ സർവീസ് ഡയറക്ടർ ഡോ. ഫിലിപ്പ് ഹംഗ് പറഞ്ഞു.

രണ്ടു ഡോസെങ്കിലും കൊടുക്കേണ്ടതുള്ളതിനാൽ ഇത്രയും വാക്സീൻ 2500 പേർക്കു മാത്രമാണ് നൽകുവാൻ കഴിയുകയെന്നും ഡോ. ഫിലിപ്പ് പറഞ്ഞു. മങ്കി പോക്സ് പ്രതിരോധത്തിനായി കൗണ്ടി 100,000 ഡോളർ ബഡ്ജറ്റിൽ ചേർത്തിട്ടുണ്ടെന്നു ഡോക്ടർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP