Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ട്രക്കിൽ ചൂടേറ്റ് മരിച്ച അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 51 കവിഞ്ഞു

ട്രക്കിൽ ചൂടേറ്റ് മരിച്ച അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 51 കവിഞ്ഞു

പി.പി. ചെറിയാൻ

സാൻ അന്റോണിയോ (ടെക്‌സസ്): സാൻ അന്റോണിയോ ട്രക്കിൽ നിന്നും കണ്ടെത്തിയ മരിച്ചവരുടെ എണ്ണം 51 ആയെന്ന് ബെക്‌സർ കൗണ്ടി കമ്മീഷണർ റെബേക്ക ക്ലെ ചൊവ്വാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിൽ 34 പേരെ തിരിച്ചറിഞ്ഞതായും ഇവർ പറഞ്ഞു.

ട്രക്കിലുണ്ടായിരുന്ന കൂടുതൽ പേരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഈ സംഭവത്തിൽ മൂന്നു പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇന്നലെ വൈകീട്ട് സാൻ അന്റോണിയോ റെയിൽവേ ട്രാക്കിന് സമീപമാണ് നിർത്തിയിട്ടിരുന്ന ട്രക്ക് അവിടെയുണ്ടായിരുന്ന ഒരാളുടെ ശ്രദ്ധയിൽപ്പെട്ടത്. ട്രക്കിൽ നിന്നും നിലവിളിയും കേട്ടിരുന്നതായി ഇയാൾ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ട്രക്കിന്റെ പുറകുവശത്തെ ഡോർ പാതി തുറന്ന നിലയിലായിരുന്നു. ട്രക്കിനകത്തു ഇത്രയും പേർ മരിക്കുന്നത് ആദ്യമാണ്.

മെക്‌സിക്കൊ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും അനധികൃതമായി ആളുകളെ ട്രക്കിൽ കയറ്റി കൊണ്ടുവന്നതാണെന്നാണ് പ്രഥമ റിപ്പോർട്ടുകൾ നൽകുന്ന സൂചന. മരിച്ചവരിൽ 39 പുരുഷന്മാരും, 12 സ്ത്രീകളും ഉൾപ്പെടുന്നു. നാലുകുട്ടികൾ ഉൾപ്പെടെ പതിനാറു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സാൻ അന്റോണിയൊ ഫയർ മർഷൽ ചാൾസ് ഹൂസ് പറഞ്ഞു.

തിങ്കളാഴ്ച 101 ഡിഗ്രി താപനിലയാണ് സംഭവ സ്ഥലത്തു രേഖപ്പെടുത്തിയിരുന്നത്. കഠിന സൂര്യതാപവും, ആവശ്യമായ ജലവും ലഭിക്കാത്തതായിരിക്കാം മരണകാരണമെന്ന് ഹോംലാന്റ് സെക്യൂരിറ്റി അധികൃതർ പറഞ്ഞു. സംഭവത്തെകുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതിർത്തിയിൽ ആവശ്യമായ പരിശോധന നടത്താത്തതാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്നും, ഇതിന് ബൈഡൻ ഗവൺമെന്റ് ഉത്തരവാദിയാണെന്നും ടെക്‌സസ് ഗവർണർ ഗ്രേഗ് ഏബട്ട് ആരോപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP