Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആറ് മാസത്തിനു മുകളിലുള്ള കുട്ടികൾക്കും കോവിഡ് വാക്സിൻ; സിഡിസി ഡയറക്ടർ ഉത്തരവിൽ ഒപ്പുവെച്ചു

ആറ് മാസത്തിനു മുകളിലുള്ള കുട്ടികൾക്കും കോവിഡ് വാക്സിൻ; സിഡിസി ഡയറക്ടർ ഉത്തരവിൽ ഒപ്പുവെച്ചു

പി പി ചെറിയാൻ

ന്യൂയോർക്ക്: അഞ്ചു വയസിനു താഴെ ആറു മാസം വരെയുള്ള കുട്ടികൾക്കു കോവിഡ് വാക്സിൻ നൽകുന്നതിന് യുഎസ് റെഗുലേറ്റർമാർ അംഗീകാരം നൽകി. ഇതു സംബാധിച്ചുള്ള എഫ് ഡി എ യുടെ ഉത്തരവിൽ ജൂൺ 18 ശനിയാഴ്ച .സിഡിസി ഡയറക്ടർ ഡോ. റോഷെൽ വാലെൻസ്‌കി ഒപ്പുവെച്ചു അടുത്ത ആഴ്ച മുതൽ വാക്സിനേഷൻ .നൽകി തുടുങ്ങും .

മോഡേണ, ഫൈസർ എന്നിവയിൽ നിന്നുള്ള ഷോട്ടുകൾക്കായി ഉപദേശക സമിതിയുടെ ഏകകണ്ഠമായ ശുപാർശയെ തുടർന്നാണ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷന്റെ നടപടി. അതായത് അഞ്ച് വയസിന് താഴെ പ്രായമുള്ള ഏകദേശം 18 ദശലക്ഷം യുഎസിലെ കുട്ടികൾ കുത്തിവയ്‌പ്പുകൾക്ക് യോഗ്യരാണ്. സ്‌കൂൾ പ്രായത്തിലുള്ള കുട്ടികൾക്കും കൗമാരക്കാർക്കും വേണ്ടിയുള്ള മോഡേണയുടെ വാക്സിൻ എഫ്ഡിഎ അംഗീകരിച്ചു. ഫൈസറിന്റെ ഷോട്ടുകൾ മുമ്പ് ആ പ്രായക്കാർക്ക് മാത്രമായിരുന്നു.

സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വാക്‌സിനുകൾ എങ്ങനെ ഉപയോഗിക്കണമെന്ന് ശുപാർശ ചെയ്യുന്നു. വാക്‌സിൻ ഉപദേഷ്ടാക്കൾ വെള്ളിയാഴ്ച ഏറ്റവും ചെറിയ കുട്ടികൾക്കുള്ള ഷോട്ടുകളെക്കുറിച്ച് ചർച്ച ചെയ്തു ശനിയാഴ്ച അനുകൂല വോട്ടുചെയുകയും സിഡിസി ഡയറക്ടർ ഡോ. റോഷെൽ വാലെൻസ്‌കി അന്തിമ സൈൻഓഫ് ചെയുകയും ചെയ്തു .കഴിഞ്ഞ രണ്ടര വർഷമായി അഞ്ചു വയസിനു താഴെ കുട്ടികൾക്ക് കോവിഡ് വാക്‌സിനുള്ള മാതാപിതാക്കളുടെ കാത്തിരിപ്പിന് ഇതോടെ വിരാമമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP