Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

25 പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനു അനുമതി ആവശ്യപ്പെട്ട് അറ്റോർണി ജനറൽ കോടതിയിൽ

25 പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനു അനുമതി ആവശ്യപ്പെട്ട് അറ്റോർണി ജനറൽ കോടതിയിൽ

പി പി ചെറിയാൻ

ഒക്കലഹോമ :ഒക്ലഹോമ ജയിലിൽ വധശിക്ഷ കാത്തു കഴിയുന്ന 25 പേരുടെ ശിക്ഷ നടപ്പാക്കുന്നതിനുള്ള തീയതി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട്‌ന അറ്റോർണി ജനറൽ സംസ്ഥാനത്തെ ഉയർന്ന അപ്പീൽസ് കോടതിയിൽ ജൂൺ 10 വെള്ളിയാഴ്ച അപേക്ഷ സമർപ്പിച്ചു

.മാരകമായ വിഷം കുത്തിവെച്ച് കൊല്ലുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഫെഡറൽ കോടതിയിൽ സമർപ്പിച്ച 25 പേരുടെയും വ്യക്തിഗത ഹർജികൾ തള്ളിയതോടെയാണ് വധ ശിക്ഷയുമായി മുന്നോട്ടു പോകാൻ അറ്റോർണി ജനറൽ ജോൺ ഒ കോണർ തീരുമാനിച്ചത് ,

ആദ്യ വധശിക്ഷ നടപ്പാക്കേണ്ടത് 1997 ൽ ചോക്‌റ്റോയിൽ മയക്കുമരുന്നു വാങ്ങുന്നതിനു അമ്പതു ഡോളർ നല്കാൻ വിസമ്മതിച്ച സഹപ്രവർത്തകനെ ചുറ്റികകടിച്ചു കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക് വിധിക്കപെട്ട ജെയിംസ് കോഡിങ്ട്ടന്റേത് ഓഗസ്‌റ് ആദ്യ വാരവും തുടർന്ന് ഓരോ ആഴ്ച ഇടവിട്ടും വേണമെന്നാണ് സ്റ്റേറ്റ് ഡിപ്പാർട്‌മെന്റ് ഓഫ് കറക്ഷൻസ് ആവശ്യപ്പെട്ടിരിക്കുന്നത്.ഒക്ലഹോമ സംസ്ഥാനത്തു അവസാനമായി വധ ശിക്ഷ നടപ്പാക്കിയത് 2022 ജൂലൈ മാസമാണ് .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP