Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ജോർജിയ ഗവർണ്ണർ തിരഞ്ഞെടുപ്പ്-ട്രമ്പിന്റെ സ്ഥാനാർത്ഥിക്ക് പരാജയം

ജോർജിയ ഗവർണ്ണർ തിരഞ്ഞെടുപ്പ്-ട്രമ്പിന്റെ സ്ഥാനാർത്ഥിക്ക് പരാജയം

പി.പി ചെറിയാൻ

ജോർജിയ: ജോർജിയ സംസ്ഥാനത്ത് മെയ് 24ന് നടന്ന പ്രൈമറി തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളായി ഗവർണ്ണർ സ്ഥാനത്തേക്ക് മത്സരിച്ച നിലവിലുള്ള ഗവർണ്ണർ ബ്രയാൻ കെംപ് ട്രമ്പ് പിന്തുണ നൽകിയ മുൻ സെനറ്റർ ഡേവിഡ് പെർഡ്യൂവിനെ വലിയ മാർജിന് പരാജയപ്പെടുത്തി. മുൻ വൈസ് പ്രസിഡന്റ് പിന്തുണച്ചത് കെംപിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടു കൂടിയാണ് മുൻ സെനറ്റർ പെർഡ്യൂവിനെ ട്രമ്പ് എൻഡോഴ്സ് ചെയ്ത് രംഗത്തിറക്കിയത്. പ്രൈമറി തിരഞ്ഞെടുപ്പിൽ ട്രമ്പ് പിന്തുണച്ച പ്രമുഖ സ്ഥാനാർത്ഥിക്ക് ഏറ്റ വൻ പ്രഹരമാണ് പെർഡ്യുവിന്റെ പരാജയം.

യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക്ക് പാർട്ടിയുടെ ഇംഗിതത്തിന് വഴങ്ങിയ റിപ്പബ്ലിക്കൻ ഗവർണ്ണറാണ് കെംപെന്ന് ട്രമ്പ് ആരോപിച്ചിരുന്നു.

റിപ്പബ്ലിക്കൻ പാർട്ടിക്ക് നല്ല പിന്തുണയുള്ള സംസ്ഥാനമാണ് ജോർജിയ. ഡമോക്രാറ്റിക് ഗവർണ്ണർ സ്ഥാനാർത്ഥിയായി സ്റ്റേയ്സി അബ്രഹാം മത്സരിച്ചാലും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ നിലവിലുള്ള ഗവർണ്ണർ കെംപിന് തന്നെയായിരിക്കും വിജയം. പെർഡ്യുവിന്റെ പരാജയം ട്രമ്പിന്റെ 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വത്തിന് മങ്ങൽ ഏൽപിച്ചിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP