Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എട്ടുവയസുകാരിയെ കൊലപ്പെടുത്തിയ മാതാവും കാമുകനും അറസ്റ്റിൽ

എട്ടുവയസുകാരിയെ കൊലപ്പെടുത്തിയ മാതാവും കാമുകനും അറസ്റ്റിൽ

പി.പി ചെറിയാൻ

ഹൂസ്റ്റൺ : ഇരട്ടക്കുട്ടികളിൽ ഒരാളായ എട്ടു വയസുകാരിയെ പട്ടിണിക്കിട്ടും മർദ്ദിച്ചും കൊലപ്പെടുത്തിയ കേസിൽ മാതാവ് സോൾഡാഡ് മെൻഡോസെയെയും (29), കാമുകൻ റൂബെൻ മെറേനോയെയും (29) അറസ്റ്റ് ചെയ്തു .

2020 ഡിസംബർ 21 നാണ് എട്ടു വയസുകാരി ആശുപത്രിയിൽ മരിച്ചത്. നിരവധി പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ഭാരം 29 പൗണ്ട് മാത്രമായിരുന്നു നീണ്ടു നിന്ന അന്വേഷണത്തിന് ശേഷം 2022 മെയ് 20 നാണ് ഇരുവരെയും പൊലീസ് കൊലപാതക കുറ്റം ചുമത്തിയത്.

നിരവധി വർഷങ്ങളോളമാണ് മരിച്ച കുട്ടിയും ഇരട്ട സഹോദരിയും പീഡിപ്പിക്കപ്പെട്ടത് വാരിയെല്ലുകളും കാലുകളും കൈകളും ഒടിഞ്ഞ നിലയിലായിരുന്നു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . ഉടൻ ആശുപത്രി അധികൃതർ വിവരം പൊലീസിൽ അറിയിച്ചു . ഇരട്ട സഹോദരിയെ പൊലീസ് ചോദ്യം ചെയ്തപ്പോൾ പറഞ്ഞ കാര്യങ്ങൾ പൊലീസിനെ പോലും ഞെട്ടിപ്പിക്കുന്നതായിരുന്നു. അത്രയും ക്രൂരമായ മർദ്ദനങ്ങൾക്കാണ് രണ്ടുപേരും വിധേയരായത്.

235 പൗണ്ട് തൂക്കമുള്ള മാതാവ് കുട്ടിയെ ബെൽറ്റ് കൊണ്ടും ഷൂ കൊണ്ടും അടിക്കുക സാധാരണമായിരുന്നു . സ്‌കൂളിൽ നിന്നും പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും നൽകുന്നത് മാതാവ് വിലക്കിയിരുന്നു. ആവശ്യമായ ഭക്ഷണം കുട്ടികൾക്ക് വീട്ടിൽ നൽകിയിരുന്നുവെന്നാണ് സ്‌കൂൾ അധികൃതരെ ഇവർ അറിയിച്ചത് .

മൊറേനക്ക് ഒരു മില്യൺ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട് . മാതാവിന് ജാമ്യം നൽകിയിട്ടില്ല . ഈയാഴ്ച അവസാനം ഇവരെ കോടതിയിൽ ഹാജരാക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP