Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷൂസിനു വേണ്ടി പതിനാലുകാരനെ വെടിവച്ച് കൊലപ്പെടുത്തിയ ഘാതകരെ കണ്ടെത്തുന്നതിന് പ്രതിഫലം പ്രഖ്യാപിച്ചു

ഷൂസിനു വേണ്ടി പതിനാലുകാരനെ വെടിവച്ച് കൊലപ്പെടുത്തിയ ഘാതകരെ കണ്ടെത്തുന്നതിന് പ്രതിഫലം പ്രഖ്യാപിച്ചു

പി.പി ചെറിയാൻ

ഹൂസ്റ്റൺ: ഒരു ജോഡി ഷൂസിനുവേണ്ടി അലക്സ് എന്ന പതിനാലുകാരനെ വെടിവച്ചു കൊലപ്പെടുത്തിയ മൂന്നു യുവാക്കളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 25,000 ഡോളർ പ്രതിഫലം പ്രഖ്യാപിച്ചു. ഹൂസ്റ്റൺ പൊലീസ് ചീഫ് ട്രോയ് ഫിന്നർ വ്യാഴാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. മെയ്‌ ആറിന് വെസ്റ്റ് ഹൂസ്റ്റണിൽ ടാങ്കിൾ വൈൽഡ് സ്ട്രീറ്റിൽ രാത്രി എട്ടോടെയായിരുന്നു സംഭവം.

വെടിയേറ്റ് നിലത്തുവീണ അലക്സിന്റെ കാലിൽ നിന്നും ഷൂസ് ഊരിയെടുത്തു മൂന്നു പേർ ഓടി രക്ഷപ്പെടുകയായിരുന്നു. ഇവരാണ് വിദ്യാർത്ഥിയെ വെടിവച്ചതെന്നാണ് കരുതുന്നത്. അലക്സിനെ സഹായിക്കാനെത്തിയ ഒരാളോടു സംഭവിച്ചതെല്ലാം പറഞ്ഞു. പിന്നീട് മരിക്കുകയായിരുന്നു. അലക്സ് വെടിയേറ്റു വീണ സ്ഥലത്തു നിന്നും മൂന്നു യുവാക്കൾ ഓടി പോകുന്നതായി കണ്ടുവെന്നും ദൃക്സാക്ഷി പറഞ്ഞു.

രണ്ടാഴ്ചയോളം പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താനാകാതെ പൊലീസ് അന്വേഷണം തുടരുകയാണ്. ഒരു ജോഡി ഷൂസിനുവേണ്ടി ഹൈസ്‌കൂൾ വിദ്യാർത്ഥിയെ വെടിവെച്ചത് ക്രൂരമാണെന്ന് പൊലീസ് ചീഫ് പറഞ്ഞു. വെടിവച്ചവർ ഈ പരിസരത്തു തന്നെ ഉണ്ടാകുമെന്നും അവരെ പുറത്തുകൊണ്ടുവരുന്നതിനു സഹായിക്കണമെന്നും ചീഫ് ആവശ്യപ്പെട്ടു. സംഭവത്തെ കുറിച്ചു വിവരം ലഭിക്കുന്നവർ ഹൂസ്റ്റൺ പൊലീസിനെ 713 308 3600 എന്ന നമ്പറിൽ ബന്ധപ്പെടണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP