Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കഞ്ചാവ് കൈവശം വയ്ക്കുന്നത് നിയമവിധേയമാക്കണമെന്ന് ടെക്സസിലെ ജനങ്ങൾ, എതിർത്ത് ഗവർണർ

കഞ്ചാവ് കൈവശം വയ്ക്കുന്നത് നിയമവിധേയമാക്കണമെന്ന് ടെക്സസിലെ ജനങ്ങൾ, എതിർത്ത് ഗവർണർ

പി.പി ചെറിയാൻ

ടെക്സസ് : ടെക്സസിലെ ബഹുഭൂരിക്ഷം ജനങ്ങളും കഞ്ചാവ് ഉപയോഗിക്കുന്നത് നിയമവിധേയമാക്കണമെന്ന് അഭിപ്രായപ്പെട്ടപ്പോൾ അതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് ടെക്സസ് ഗവർണർ ഗ്രോഗ് ഏബട്ട്.

ടെക്സസ് യൂണിവേഴ്സിറ്റി നടത്തിയ അഭിപ്രായസർവേയിൽ പങ്കെടുത്ത 91 ശതമാനം ഡമോക്രാറ്റ്കളും, 85 ശതമാനം സ്വതന്ത്രരും, 74 ശതമാനം റിപ്പബ്ലിക്കന്മാരും കഞ്ചാവ് മെഡിക്കൽ, റിക്രിയേഷനൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനാവശ്യമായ നിയമ നിർമ്മാണം വേണമെന്നും സർവ്വേ ചൂണ്ടികാട്ടി.

കഞ്ചാവ് ഉപയോഗിക്കുന്നത് നിയമവിധേയമാക്കുവാൻ തയാറല്ല എന്നാണ് ടെക്സസ് ഗവർണറുടെ നിലപാട്. ടെക്സസിന്റെ അടുത്ത സംസ്ഥാനമായ ന്യൂമെക്സിക്കോ ഉൾപ്പെടെ 18 സംസ്ഥാനങ്ങളിൽ കഞ്ചാവ് ഉപയോഗം നിയമവിധേയമാണ്.

നവംബറിൽ ടെക്സസിൽ നടക്കുന്ന ഗവർണർ തിരഞ്ഞെടുപ്പിൽ ഗ്രോഗ് ഏബട്ടിനെതിരെ മത്സരിക്കുന്ന ഡമേക്രാറ്റിക് സ്ഥാനാർത്ഥി ബെറ്റൊ ഒ. റൂർക്കെ കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കുന്നതിന് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP