Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമേരിക്കയിൽ ഗ്യാസിന്റെ വില കുതിച്ചുയരുന്നു; ഒരാഴ്ചക്കുള്ളിൽ ഒരു ഗ്യാലൻ ഗ്യാസിന് 50 സെന്റ് വരെ വില ഉയർന്നു

അമേരിക്കയിൽ ഗ്യാസിന്റെ വില കുതിച്ചുയരുന്നു; ഒരാഴ്ചക്കുള്ളിൽ ഒരു ഗ്യാലൻ ഗ്യാസിന് 50 സെന്റ് വരെ വില ഉയർന്നു

പി.പി ചെറിയാൻ

ഡാളസ് :ഗ്യാസിന്റെ വില രാജ്യവ്യാപകമായി കുതിച്ചുയരുന്നു. ഒരാഴ്ചക്കുള്ളിൽ ഒരു ഗ്യാലൻ ഗ്യാസിന് 50 സെന്റാണ് വില ഉയർന്നിരിക്കുന്നത്. ഒരാഴ്ചക്കു മുൻപ് 3.89 സെന്റായിരുന്നു ഒരു ഗ്യാലൻ ഗ്യാസിന്റെ വില. ഇന്ന് ഒരു ഗ്യാലന് 4.39 സെന്റാണ്.

ദേശീയ ശരാശരി ഒരു ഗ്യാലൻ ഗ്യാസിന്റെ വില 4 ഡോളർ 52 സെന്റായി ഉയർന്നിട്ടുണ്ട്. ടെക്സസിൽ 4.26 സെന്റാണ് ശരാശരി ഒരു ഗ്യാലൻ ഗ്യാസിന്റെ വില. നാഷനൽ റിസർവിൽ നിന്നും ക്രൂഡോയിൽ വിട്ടുനൽകിയിട്ടും ഗ്യാസിന്റെ വില നിയന്ത്രിക്കാനാകുന്നില്ല. റഷ്യയിൽ നിന്നും ക്രൂഡോയിലിന്റെ ഇറക്കുമതി നിരോധിച്ചതാണ് മറ്റൊരു കാരണം.

ടെക്സസിൽ ക്രൂഡോയിൽ ഖനനം ഉള്ളതിനാലാണ് അൽപമെങ്കിലും വില നിയന്ത്രിക്കാനാകുന്നത്. ഗ്യാസിന്റെ വിലയിലുണ്ടായ വർധനവിനനുസരിച്ചു നിത്യോപയോഗ സാധനങ്ങളുടെ വിലയിലും വൻ വർധനവാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP