Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റഷ്യൻ അധിനിവേശം-ബൈഡന്റെ നീക്കം പ്രശംസനീയം: ഹില്ലരി ക്ലിന്റൻ

റഷ്യൻ അധിനിവേശം-ബൈഡന്റെ നീക്കം പ്രശംസനീയം: ഹില്ലരി ക്ലിന്റൻ

പി പി ചെറിയാൻ

ന്യൂയോർക്ക് : യുക്രെയ്നിലുള്ള റഷ്യൻ അധിനിവേശത്തിനെതിരെ അമേരിക്കൻ പ്രസിഡന്റ് ജൊബൈഡൻ സ്വീകരിച്ച നടപടികൾ പ്രശംസനീയമാണെന്ന് മുൻ സ്റ്റേറ്റ് സെക്രട്ടറി ഹില്ലരി ക്ലിന്റൻ അഭിപ്രായപ്പെട്ടു. ഏപ്രിൽ 3 ഞായറാഴ്ച മീറ്റ് ദി പ്രസ്സ് പരിപാടികൾ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഹില്ലരി. റഷ്യക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ചതിനെ ബൈഡനെ അഭിനന്ദിക്കുന്നതിനും ക്ലിന്റൻ താൽപര്യം പ്രകടിപ്പിച്ചു.

ഡമോക്രാറ്റിക് പാർട്ടിയുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തിയില്ലെങ്കിൽ നവംബറിൽ നടക്കുന്ന മിഡ് ടേം ഇലക്ഷനിലൂടെ സെനറ്റിൽ ഭൂരിപക്ഷം പിടിച്ചെടുക്കുക എന്നതു ദുഷ്‌കരമാകുമെന്നും ഹില്ലരി പറഞ്ഞു.

അമേരിക്കയുടെ ഇൻഫ്രാ സ്ട്രക്ക്ച്ചറൽ പാക്കേജും, അമേരിക്കൻ റസ്‌ക്യൂ പ്ലാനും പാർട്ടിക്ക് ഗുണകരമാണ്. അഫ്ഗാനിസ്ഥാനിൽ നിന്നും സൈന്യത്തെ പിൻവലിക്കുന്നതിന് ബൈഡൻ സ്വീകരിച്ച നടപടികൾ പാർച്ചിക്ക് ഗുണം ചെയ്തില്ലെന്ന് മാത്രമല്ല ദോഷകരമായി ഭവിച്ചുവെന്നും ഹില്ലരി അഭിപ്രായപ്പെട്ടു.

ബൈഡൻ അഡ്‌മിനിസ്ട്രേഷൻ എടുത്ത നല്ല തീരുമാനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുവാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത് നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ഡെമോക്രാറ്റിക് പാർ്ട്ടിയുടെ നില പരുങ്ങലിലാകുമെന്നും ഹില്ലരി പറഞ്ഞു.

അമേരിക്കയിലെ സാധാരണ ജനങ്ങൾ റിപ്പബ്ലിക്കൻ നേതൃത്വത്തിലുള്ള ഗവൺമെന്റ് ആഗ്രഹിക്കുന്നില്ല, 2024 ലെ പൊതുതിരഞ്ഞെടുപ്പിൽ ഹില്ലരി സ്ഥാനാർത്ഥിയാകുമോ എന്ന സംശയത്തെ അടിവരയിടുന്നതാണ് ഹില്ലരിയുടെ പ്രസ്താവനയിൽ നിഴലിക്കുന്നതെന്ന് രാഷ്ട്രീയ വൃത്തങ്ങൾ കണക്കുകൂട്ടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP