Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹൂസ്റ്റണിൽ വനിതാ പൊലീസ് ഓഫീസർ കൊടുംക്രിമിനലിന്റെ കാറിടിച്ച് മരിച്ചു

ഹൂസ്റ്റണിൽ വനിതാ പൊലീസ് ഓഫീസർ കൊടുംക്രിമിനലിന്റെ കാറിടിച്ച് മരിച്ചു

പി പി ചെറിയാൻ

ഹൂസ്റ്റൺ: മദ്യപിച്ചു ലക്കില്ലാതെ വാഹനം ഓടിക്കുന്ന എന്ന് വിവരം ലഭിച്ചതിനെ തുടർന്നു, ഡ്രൈവറെ പിടികൂടുന്നതിന് റോഡിൽ കാത്തുനിന്ന ഹൂസ്റ്റൺ വനിതാ ഓഫീസറുടെ ഔദ്യോഗീകവാഹനത്തിൽ നിയന്ത്രണം വിട്ട പ്രതിയുടെ വാഹനമിടിച്ചു ഓഫീസർ കൊല്ലപ്പെട്ടതായി പൊലീസ് അധികൃതർ അറിയിച്ചു. ഹൂസ്റ്റൺ സാം ഹൂസ്റ്റൺ ഹൈവേയുടെ സമീപം കാർ പാർക്ക് ചെയ്തു മദ്യപിച്ചു വാഹനം ഓടിക്കുന്ന ഡ്രൈവറെ പിടികൂടുന്നതിന് കാറിൽ നിന്നും പുറത്തിറങ്ങി കാത്തുനിൽക്കുകയായിരുന്ന ഹാരിസ് കൗണ്ടി പ്രിസിങ്റ്റ് 7 ലെ ഡെപ്യൂട്ടി ജനഫിർ ചാവിസ്.

ഇതിനിടയിൽ മദ്യപിച്ചു വാഹനം ഓടിച്ചിരുന്ന അഡോൾഫ് സെറേനൊയുടെ(36) ട്രക്ക് പൊലീസ് ഓഫീസറുടെ വാഹനത്തിന് പുറകിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തെ തുടർന്ന് പൊലീസ് ഓഫീസറുടെ വാഹനത്തിന് തീപിടിച്ചു. സമീപത്തുനിന്നിരുന്ന ഓഫീസർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

കാര്യമായി പരിക്കേൽക്കാതിരുന്ന പ്രതി അവിടെ നിന്നും ര്കഷപ്പെടാൻ ശ്രമിച്ചുവെങ്കിലും, ഓടിക്കൂടിയവർ പ്രതിയെ തടഞ്ഞു. പിന്നീട് കൂടുതൽ പൊലീസ് എത്തി അറസ്റ്റു ചെയ്തു. 2004 മുതൽ നിരവധി ക്രിമിനിൽ കേസ്സുകളിൽ പ്രതിയായിരുന്ന അഡോൾഫ്. കവർച്ച, കുടുംബാംഗത്തെ മർദ്ദിച്ചുപരിക്കേൽപ്പിക്കുക, മദ്യപിച്ചു വാഹനം ഓടിക്കുക, മയക്കുമരുന്നു കൈവശം വെക്കുക തുടങ്ങിയ കേസ്സുകളിൽ പ്രതിയാണ് അഡോൾഫ്. 2020ലാണ് ചാവിസ് റോഡ് ഡിവിഷനിൽ ഫുൾടൈം ജോലിയിൽ പ്രവേശിച്ചത്. അതിനുമുമ്പു ഇവർ ആർമി വെറ്ററനായിരുന്നു. ഭർത്താവും 4 വയസ്സുള്ള മകനും ഉണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP