Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമേരിക്കയിൽ ഗ്യാസിന് വില കുറയുന്നു: ഒരു ഗ്യാലൻ ഗ്യാസിന് 3 ഡോളർ 65 സെന്റായി കുറഞ്ഞു

അമേരിക്കയിൽ ഗ്യാസിന് വില കുറയുന്നു: ഒരു ഗ്യാലൻ ഗ്യാസിന് 3 ഡോളർ 65 സെന്റായി കുറഞ്ഞു

പി പി ചെറിയാൻ

ഡാളസ് :റഷ്യ ഉക്രയിൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിൽ കുതിച്ചുയർന്ന ഗ്യാസ് വിലയിൽ കാര്യമായ കുറവ് അനുഭവപ്പെട്ടു.ടെക്‌സസ്സിൽ കഴിഞ്ഞ രണ്ടാഴ്ച മുൻപ് ഒരു ഗ്യാലൻ റെഗുലർ ഗ്യാസിന്റെ വില 4ഡോളർ 10 സെന്റ് വരെ വർദ്ധിച്ചിരുന്നു.ഈ ആഴ്ചയിൽ ക്രമമായി കുറഞ്ഞു ഒരു ഗ്യാലൻ ഗ്യാസിന് 3 ഡോളർ 65 സെന്റ് വരെ എത്തിയിട്ടുണ്ട് .

ഇനിയും കുറയുന്നതിനുള്ള സാധ്യതയാണ് കാണുന്നതെന്ന് വ്യാപാരികൾ പറയുന്നു .ഇത്രയും കുറഞ്ഞിട്ടും നാലു മാസം മുൻപ് ഉണ്ടായിരുന്നതിലും 70 സെന്റ് കൂടുതലാണെന്ന് ടെക്‌സസിലെ ട്രിപ്പിൾ എ വക്താവ് ഡാനിയേൽ പറഞ്ഞു .

ഇപ്പോൾ നാഷണൽ ശരാശരി 4ഡോളർ 24 സെന്റാണ് .അന്തർ ദേശീയ വിപണിയിൽ ഒരു ബാരൽ ക്രൂഡോയലിന്റെ വില 110 ഡോളർ വരെ എത്തിയിരുന്നു.റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതി പൂർണമായി അവസാനിപ്പിച്ചതാണ് വില ക്രമാതീതമായി വർധിക്കുന്നതിന് കാരണമായത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP