Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓമിക്രോൺ വ്യാപനം അടുത്ത ആഴ്ചകളിൽ ശക്തിപ്പെടുമെന്ന് യു.എസ്. സർജൻ ജനറൽ വിവേക് മൂർത്തി

ഓമിക്രോൺ വ്യാപനം അടുത്ത ആഴ്ചകളിൽ ശക്തിപ്പെടുമെന്ന് യു.എസ്. സർജൻ ജനറൽ വിവേക് മൂർത്തി

പി.പി.ചെറിയാൻ

വാഷിങ്ടൺ ഡി.സി.: ഓമിക്രോൺ വ്യാപനം ഇതുവരെ അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയിട്ടില്ലെന്നും, അടുത്ത ചില ആഴ്ചകളിൽ ഓമിക്രോൺ വ്യാപനം തീവ്രമായിരിക്കുമെന്നും യു.എസ്. സർജൻ ജനറൽ ഡോ.വിവേക് മൂർത്തി മുന്നറിയിപ്പു നൽകി. ജനുവരി 16 ഞായറാഴ്ചയാണ് ഇതു സംബന്ധിച്ചു വിവേക് മൂർത്തി പരസ്യ പ്രഖ്യാപനം നടത്തിയത്.

അമേരിക്കയിൽ പ്രതിദിനം 800000 കേസ്സുകൾ പുതിയതായി ഉണ്ടായികൊണ്ടിരിക്കുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ചു ന്യൂയോർക്ക് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഓമിക്രോൺ വ്യാപനം നേരത്തെ തുടങ്ങിയെന്നും, അത് മറ്റു സംസ്ഥാനങ്ങളിലേക്കും അതിവേഗം വ്യാപിക്കുന്നു. പല സംസ്ഥാനങ്ങളിലും ശൈത്യം പിടിമുറിക്കയതോടെ ആശുപത്രികളിൽ രോഗികളുടെ എണ്ണം വർദ്ധിക്കുന്നു. കോവിഡ് രോഗികളെ ഉൾകൊള്ളുന്നതിനുള്ള സൗകര്യങ്ങൾ പല ആശുപത്രികളിലും പരിമിതമാണ്. ഇപ്പോൾ ലഭിക്കുന്ന കോവിഡ് വാക്സിൻ വളരെ പ്രയോജനം ചെയ്യുന്നുണ്ടെന്നും, കോവിഡിനെ പ്രതിരോധിക്കുന്നതിനും അതിജീവിക്കുന്നതിനും വാക്സിൻ എല്ലാവരും സ്വീകരിക്കണമെന്നും ഡോ.മൂർത്തി നിർദ്ദേശിച്ചു.

പ്രൈവറ്റ് ബിസിനസ്സ് സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വാക്സിൻ സ്വീകരിക്കുന്നതോ, ടെസ്റ്റ് നടത്തുന്നതിനോ നിർബന്ധിക്കുന്നതിൽ നിന്നും ബൈഡൻ ഭരണകൂടത്തെ തടഞ്ഞുകൊണ്ടു ഈയ്യിടെ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് നിരാശാജനകമാണെന്നും മൂർത്തി അഭിപ്രായപ്പെട്ടു. പൂർണ്ണമായും വാക്സിനേഷൻ സ്വീകരിച്ചവർക്കും, ബൂസ്റ്റർ ഡോസ് എടുത്തുവർക്കും കോവിഡ് വീണ്ടും വരാമെങ്കിലും, കാര്യമായ രോഗലക്ഷണങ്ങൾ പ്രകടമാകില്ലെന്നും ഡോക്ടർ മൂർത്തി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP