Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പതിനഞ്ചുകാരനെ കുത്തികൊലപ്പെടുത്തിയ ഭവനരഹിതൻ അറസ്റ്റിൽ

പതിനഞ്ചുകാരനെ കുത്തികൊലപ്പെടുത്തിയ ഭവനരഹിതൻ അറസ്റ്റിൽ

പി.പി. ചെറിയാൻ

പാംബീച്ച് ഗാർഡൻസ്(ഫ്ളോറിഡ): സൈക്കിളിൽ യാത്ര ചെയ്തിരുന്ന പതിനാലുവയസ്സുക്കാരനെ യാതൊരു പ്രകോപനവുമില്ലാതെ അതിക്രൂരമായി കുത്തികൊലപ്പെടുത്തിയ സിമ്മിലി വില്യംസ്(39) എന്ന ഭവനരഹിതനെ അറസ്റ്റു ചെയ്തതായി ഫ്ളോറിഡാ പൊലീസ് ചീഫ് വ്യാഴാഴ്ച വാർത്താ സമ്മേളനത്തിൽ അറിയിച്ചു. റയൻ റോജേഴ്സ് എന്ന ഹൈസ്‌ക്കൂൾ ഫ്രഷ്മാനെയാണ് ലീ വില്യംസ് നിരവധി തവണ തലയിലും ദേഹത്തും കുത്തികൊലപ്പെടുത്തിയത്.

ബുധനാഴ്ച അതിരാവിലെ സൈക്കിളിൽ പോയതാണ്. പിന്നെ വീട്ടിലേക്ക് തിരികെ വന്നില്ലായെന്ന് മാതാപിതാക്കൾ പറഞ്ഞു. പിറ്റേ ദിവസം ഇന്റർസ്റ്റേറ്റ് 95 ഓവർ പാസ്സിനു സമീപം കണ്ടെത്തുകയായിരുന്നു.

സെക്യൂരിറ്റി ക്യാമറിയിൽ നിന്നും സംശയകരമായ രീതിയിൽ സിമ്മിയെ കണ്ടെത്തുകയും, തുടർന്നുള്ള അന്വേഷണത്തിൽ സിമ്മിയുടെ ബാക്ക് പാക്കിൽ കണ്ടെത്തിയ ചോരകറയുടെ ഡി.എൻ.എ.യേതാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.

വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജാമ്യം ന്ൽകാതെ ജയിലിലേക്കയച്ചു. നിരവധി അക്രമസംഭവങ്ങളിലും, മോഷണത്തിലും പ്രതിയായ ഇയാളെ ഭീകരനെന്നാണ് പൊലീസ് വിശേഷിപ്പിച്ചത്. വില്യമിന്റെ അക്രമണത്തിന് ഇരയായ പലരും മുന്നോട്ടു വന്ന് തങ്ങളുടെ അനുഭവങ്ങൾ പൊലീസിനെ അറിയിക്കുന്നുണ്ട്.

വില്യംസിന്റെ അടുത്ത കോർട്ട് തീയ്യതി 2022 ജനുവരി 3ന് തീരുമാനിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP