Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തെറ്റായ പരിശോധനാഫലം: 2 മില്യൺ കോവിഡ് കിറ്റുകൾ പിൻവലിക്കുന്നു

തെറ്റായ പരിശോധനാഫലം: 2 മില്യൺ കോവിഡ് കിറ്റുകൾ പിൻവലിക്കുന്നു

പി.പി ചെറിയാൻ

വാഷിങ്ടൺ ഡി.സി.: കോവിഡ് 19 വ്യാപകമായതോടെ കോവിഡ് 19 പരിശോധനകൾ വീടുകളിൽ നടത്തുന്നതിനായി ബൈഡൻ ഭരണകൂടം അനുമതി നൽകിയ 2.2 മില്യൻ അറ്റ് ഹോം കോവിഡ് ടെസ്റ്റ് കിറ്റുകൾ യു.എസ്.ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ പിൻവലിച്ചു.

പ്രതീക്ഷിച്ചതിലേറെ തെറ്റായ ഫലങ്ങളാണ് ടെസ്റ്റ് കിറ്റുകൾ നൽകിയതെന്ന് എഫ്.ഡി.എ. കണ്ടെത്തിയിരുന്നു.

കാര്യമായ പാർശ്വഫലങ്ങളോ, നീഡിൽ ഉപയോഗമോ ഇല്ലാതെ കോവിഡ് ടെസ്ററ് വീടുകളിൽ നടത്തുന്നതിനുള്ള കിറ്റ് വികസിപ്പിച്ചെടുക്കുന്ന കമ്പനികൾക്ക് 231.8 മില്യൺ ഡോളറിന്റെ സാമ്പത്തിക ആനുകൂല്യങ്ങളാണ് ബൈഡൻ ഭരണകൂടം പ്രഖ്യാപിച്ചിരുന്നത്.

ഇതേ റിപ്പോർട്ടിനെ തുടർന്ന് കഴിഞ്ഞമാസം 200,000 കിറ്റുകൾ പിൻവലിച്ചതിന് പുറമെയാണ് കഴിഞ്ഞ വാരാന്ത്യം 2.2 മില്യൺ കിറ്റുകൾ കൂടി പിൻവലിച്ചിരിക്കുന്നത്. ഇപ്പോൾ പിൻവലിച്ചിരിക്കുന്ന കിറ്റുകളെ മോസ്റ്റ് സീരിയസ് ടൈപ്പ്(Most Serious Type) എന്നാണ് ഫെഡറൽ ഏജൻസി ക്ലാസിഫൈ ചെയ്തിരിക്കുന്നത്. ഇതു ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുക മാത്രമല്ല മരണം വരെ സംഭവിക്കുന്നതാണെന്നും ഏജൻസി കണ്ടെത്തിയിട്ടുണ്ട്. ഫെബ്രുവരി 24 മുതൽ ഓഗസ്റ്റ് 11(2021)വരെ പുറത്തിറക്കിയ കിറ്റുകളാണ് പ്രധാനമായും പിൻവലിച്ചിരിക്കുന്നത്.

ഇല്യൂം കിറ്റ് ഉപയോഗിച്ചു പോസിറ്റീവ് ഫലം കണ്ടതിനെ തുടർന്ന് പലർക്കും തൊഴിൽ സ്ഥാപനത്തിൽപോലും പ്രവേശിക്കുന്നതിന് അനുമതി നിഷേധിക്കപ്പെട്ടിരുന്നു. ഇതു പലതും പിന്നീട് തെറ്റാണെന്ന് കണ്ടെത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP