Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഗർഭചിദ്രത്തെ അനുകൂലിക്കുന്നവർക്ക് കാത്തോലിക്കാ സഭയിൽ വിശുദ്ധ കുർബ്ബാന നൽകേണ്ടതില്ലെന്ന് യു.എസ്. ബിഷപ് കോൺഫ്രൻസ്

ഗർഭചിദ്രത്തെ അനുകൂലിക്കുന്നവർക്ക് കാത്തോലിക്കാ സഭയിൽ വിശുദ്ധ കുർബ്ബാന നൽകേണ്ടതില്ലെന്ന് യു.എസ്. ബിഷപ് കോൺഫ്രൻസ്

പി.പി.ചെറിയാൻ

ബാൾട്ടിമോർ: ഗർഭചിദ്രത്തെയും, സ്വവർഗ്ഗ വിവാഹത്തേയും അനുകൂലിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് കത്തോലിക്കാ സഭയിൽ വിശുദ്ധ കുർബ്ബാന നൽകേണ്ടതില്ലെന്ന് നവംബർ 17 ബുധനാഴ്ച മേരിലാന്റിൽ ചേർന്ന കാത്തലിക്ക് ബിഷപ്പൻ കോൺഫ്രൻസ് തീരുമാനിച്ചു.

കോൺഫ്രൻസിൽ പങ്കെടുത്ത 222 പേർ ഈ തീരുമാനത്തെ അംഗീകരിച്ചപ്പോൾ 8 പേരാണ് എതിർത്തത്. 3 ബിഷപ്പുമാർ സമ്മേളനത്തിൽ പങ്കെടുത്തിരുന്നില്ല. പ്രത്യേക ഒരു രാഷ്ട്രീയ നേതാവിന്റേയും പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും, ലക്ഷ്യമിട്ടിരിക്കുന്നത് പ്രസിഡന്റ് ബൈഡനെയാണ്.കോൺഫ്രൻസിൽ എടുത്ത തീരുമാനം പ്രായോഗികമാക്കണമെങ്കിൽ വത്തിക്കാന്റെ അനുമതി ആവശ്യമാണ്.

ജീവിതത്തിൽ തികഞ്ഞ കത്തോലിക്കാ വിശ്വാസിയായി അറിയപ്പെടുന്ന ബൈഡന് 2019 ൽ സൗത്ത് കരോളിനായിലുള്ള ചർച്ച് വിശുദ്ധ കുർബ്ബാന സ്വീകരിക്കുന്നതിൽ നിന്നും തടഞ്ഞിരുന്നു.

അമേരിക്കയിലെ രണ്ടാമത്തെ കാത്തലിക്ക് പ്രസിഡന്റായ ബൈഡൻ ഒക്ടോബർ മാസം വത്തിക്കാൻ സന്ദർശിച്ചപ്പോൾ, ബൈഡൻ നല്ലൊരു കത്തോലിക്കാ വിശ്വാസിയാണെന്നും, വിശുദ്ധ കുർബ്ബാന സ്വീകരിക്കുന്നതു തുടരണമെന്നും പോപ്പ് ആവശ്യപ്പെട്ടിരുന്നതായി ബൈഡൻ ഒരു പ്രസ്താവനയിൽ അവകാശപ്പെട്ടിരുന്നു.

ബിഷപ്പു കോൺഫ്രൻസിൽ മഹാഭൂരിപക്ഷം ബിഷപ്പുമാരും തീരുമാനത്തെ അനുകൂലിച്ചുവെങ്കിലും വാഷിങ്ടൺ ഡി.സി. കർദ്ദിനാൾ വിൽട്ടൺ ഗ്രിഗോറി ബൈഡൻ വിശുദ്ധ കുർബ്ബാന നൽകുമെന്നും അറിയിച്ചിട്ടുണ്ട്.

ഗർഭചിദ്രം എന്നതു സ്ത്രീകൾക്കു ഭരണഘടന നൽകിയിട്ടുള്ള സ്വാതന്ത്ര്യമാണെന്നും അതു സംരക്ഷിക്കേണ്ടതു ഒരു ഭരണാധികാരി എന്ന നിലയിൽ എന്റെ കർത്തവ്യമാണെന്നാണ് ബൈഡൻ തന്റെ തീരുമാനത്തിന് നൽകുന്ന വിശദീകരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP