Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വെടിയേറ്റ ഇന്ത്യൻ അമേരിക്കൻ പൊലീസ് ഓഫീസർ മരിച്ചു; അവയവദാനം നടത്തി

വെടിയേറ്റ ഇന്ത്യൻ അമേരിക്കൻ പൊലീസ് ഓഫീസർ മരിച്ചു; അവയവദാനം നടത്തി

പി.പി ചെറിയാൻ

അറ്റ്ലാന്റാ: ഇന്ത്യൻ അമേരിക്കൻ പൊലീസ് ഓഫീസർ പരംഹംസ ദേശായി(38) മരിച്ചു. ജോർജിയായിലെ മക്ക്ഡൊണാഫിലെ വീട്ടിൽ നടന്ന ഗാർഹിക തർക്കത്തിൽ ഇടപെട്ട ദേശായി അവിടെയുണ്ടായിരുന്ന അക്രമിയുടെ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്നു.

നവംബർ നാലിന് നടന്ന സംഭവത്തിൽ ആശുപത്രിയിൽ കഴിഞ്ഞിരുന്ന ദേശായി പിന്നീട് മരണത്തിന് കീഴടങ്ങി. ഗ്രാന്റ് മെമോറിയൽ ഹോസ്പിറ്റലിൽ ലൈഫ് സർഫോർട്ടിൽ കഴിയുകയായിരുന്നു ദേശായി.

നവംബർ 14ന് ഹെൻട്രി കൗണ്ടി പെർഫോമിങ് ആർട്ട് സെന്ററിൽ നടന്ന ഫ്യൂണറൽ സർവീസിന് ശേഷം സംസ്‌ക്കാരം നടത്തി. കുട്ടികളുടെ ഭാവിയെ കരുതി ഗൊ ഫണ്ട് മീ അക്കൗണ്ട് തുറന്നിട്ടുണ്ട്.

ഭാര്യ അങ്കിത, പതിനൊന്നും, എട്ടും വയസായ രണ്ടു ആൺകുട്ടികളും ഉൾപ്പെടുന്ന കുടുംബത്തിന്റെ നെടുംതൂണായിരുന്നു പരഹംസ ദേശായി.

2020 മുതൽ ഹെൻട്രി കൗണ്ടി പൊലീസ് ഹെഡ് ക്വാർട്ടേഴ്സിൽ ജോലിക്ക് ചേർന്ന ദേശായി കഴിഞ്ഞ 17 വർഷമായി ലൊ എൻഫോഴ്സ്മെന്റിൽ ജോലി ചെയ്തുവരികയായിരുന്നു.

മരണശേഷം തന്റെ അവയവങ്ങൾ ദാനം ചെയ്തും താൻ തുടർന്നിരുന്ന സാമൂഹ്യ സേവനത്തിന് ഉത്തമ മാതൃകയായി. അവയവദാനത്തിലൂടെ മറ്റു വിലപ്പെട്ട ജീവനുകൾ രക്ഷിക്കാൻ ഓഫീസർക്ക് കഴിഞ്ഞു.

ജോർദൻ ജാക്സൺ(22) എന്ന ചെറുപ്പക്കാരനാണ് ദേശായിക്കു നേരെ നിറയൊഴിച്ചത്. സംഭവത്തിനുശേഷം ഓടിരക്ഷപ്പെട്ട പ്രതിക്കുവേണ്ടി തിരച്ചിൽ ശക്തിപ്പെടുത്തിയിരുന്നു. മൂന്നുദിവസത്തെ അന്വേഷണത്തിനൊടുവിൽ റിവർസൈഡിലുള്ള ഒരപ്പാർട്ട്മെന്റിൽ പ്രതി ഉണ്ടെന്നറിഞ്ഞു, സ്വാറ്റ് ടീം വളഞ്ഞപ്പോൾ പ്രതി സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP