Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആസ്ട്രോ ദുരന്തം: ഒമ്പത് വയസുകാരൻകൂടി മരിച്ചു; ആകെ മരണം പത്തായി

ആസ്ട്രോ ദുരന്തം: ഒമ്പത് വയസുകാരൻകൂടി മരിച്ചു; ആകെ മരണം പത്തായി

പി.പി.ചെറിയാൻ

ഹൂസ്റ്റൺ: ഹൂസ്റ്റണിൽ നടന്ന ട്രാവിഡ് സ്‌കോട്ട് ആസ്ട്രോവേൾഡ് ഫെസ്റ്റിവലിനോ ടനുബന്ധിച്ചുണ്ടായ ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 10 ആയി. നവംബർ 14 ഞായറാഴ്ച ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന 9 വയസ്സുക്കാരൻ എബ്രാ ബ്ലോണ്ട് ഞായറാഴ്ച മരണത്തിന് കീഴടങ്ങിയതായി ഹൂസ്റ്റൺ മേയർ സിൽവസ്റ്റർ ടർണർ ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു.

നവംബർ 5ന് നടന്ന സംഭവത്തിൽ അന്നേ ദിവസം തന്നെ 8 പേരും രണ്ടു ദിവസം മുമ്പു ഇന്ത്യൻ അമേരിക്കൻ കോളേജ് വിദ്യാർത്ഥിനി ഷഹാനിയും മരിച്ചിരുന്നു.ഹൂസ്റ്റൺ ദുരന്തത്തിൽ കൊല്ലപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയായാണ് എബ്രാ. ഏബ്രായുടെ പേരിൽ ഗോഫണ്ട്് മീ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.

എബ്രയുടെ മരണത്തിൽ ഞാൻ അതിയായി വേദനിക്കുന്നു. എബ്രഹായുടെ മാതാപിതാക്കളോടും കുടുംബാംഗങ്ങളോടും എന്റെ അനുശോചനം അറിയിക്കുന്നു. മേയർ ട്വിറ്ററിൽ കുറിച്ചു.ഹൃദയത്തിനും, ശ്വാസകോശത്തിനും, തലച്ചോറിനും ഏറ്റ ക്ഷതമാണ് എബ്രായുടെ മരണത്തിന് കാരണമായത്.

എബ്രായുടെ കുടുംബാംഗങ്ങൾ ട്രാവിസ് സ്‌കോട്ടിനെതിരെ സൂട്ട് ഫയൽ ചെയ്തിട്ടുണ്ട്. പിതാവിന്റെ തോളിലിരുന്നിരുന്ന എബ്രാ തിരക്കിനിടയിൽ പെട്ട് താഴെ വീഴുകയായിരുന്നു. പിതാവു ട്രെസ്റ്റനും നിലത്തുവീണു അബോധാവസ്ഥയിലായിരുന്നുവെങ്കിലും പിന്നീട് ബോധം തിരിച്ചുകിട്ടിയിരുന്നു. ജനകൂട്ടത്തെ നിയന്ത്രിക്കുന്നതിൽ സംഘാടകർ പരാജയപ്പെട്ടതാണ് ദുരന്തത്തിന് കാരണമായതെന്ന് പേഴ്സണൽ അറ്റോർണി ബെൻ ക്രംപ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP