Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വെർജീനിയ ഗവർണ്ണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കനായ യംഗ് കിൻ വിജയിച്ചു

വെർജീനിയ ഗവർണ്ണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കനായ യംഗ് കിൻ വിജയിച്ചു

പി.പി.ചെറിയാൻ

രാഷ്ട്രം ഉറ്റു നോക്കിയ വിർജിനിയ ഗവർണർ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഗ്ലെൻ യംഗ് കിൻ വിജയിച്ചു. 95 ശതമാനം വോട്ട് എണ്ണിയപ്പോൾ യോംഗ് കിന് 50.7 ശതമാനം വോട്ട്. 1,677,436 വോട്ട്.ഡമോക്രാറ്റിക് സ്ഥാനാർത്ഥിയും ഗവർണ്ണറുമായ ടെറി മകോലിഫിനു 1,610,142 വോട്ട് (48 .6 ശതമാനം) 14 ശതമാനം വോട്ട് എണ്ണിയപ്പോഴാണിത്.

മകോലിഫ് ജയിക്കുമെന്ന് പ്രസിഡന്റ് ബൈഡൻ അവകാശപ്പെട്ടു. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ ബൈഡൻ പത്ത് ശതമാനം കൂടുതൽ വോട്ട് നേടിയാണ് ഇവിടെ വിജയിച്ചത്.മുൻ പ്രസിഡന്റ് ട്രംപിന്റെ അനുചരനാണ് യംഗ് കിങ്. അദ്ദേഹം ജയിച്ചാൽ ട്രംപ് പ്രസിഡന്റ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാൻ അത് ഉപയോഗപ്പെടുത്തുമെന്ന് കരുതുന്നു.

ടെറി മകോലിഫ് പരാജയപെട്ടതോടെ ബ്ലൂ സ്റ്റേറ്റായ വെർജീനിയ റെഡിലേക്ക് മാറുകയാണ്. വ്യവസായ സംരംഭകനാണ് പുതിയ ഗവർണർ .

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP