Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിശുദ്ധ കുർബാന സ്വീകരികുന്നതു തുടരണമെന്ന് ഫ്രാൻസിസ് മാർപാപ്പ ഉപദേശിച്ചതായി ബൈഡൻ

വിശുദ്ധ കുർബാന സ്വീകരികുന്നതു തുടരണമെന്ന് ഫ്രാൻസിസ് മാർപാപ്പ ഉപദേശിച്ചതായി ബൈഡൻ

പി.പി.ചെറിയാൻ

വാഷിങ്ടൺ ഡിസി ::കത്തോലിക്കാ സഭയിൽ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതും ദിവ്യകാരുണ്യം സ്വീകരികുന്നതും തുടരണമെന്ന് ഫ്രാൻസിസ് മാർപാപ്പ ഉപദേശിച്ചതായി ബൈഡൻ . മാർപാപ്പ തന്നെ നല്ലൊരു കത്തോലിക്കാ വിശ്വാസി എന്ന് വിളിച്ചെന്നും ബൈഡൻ വെളിപ്പെടുത്തി.

സ്‌കോട്ട്‌ലൻഡിലെ കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനു മുമ്പായി വത്തിക്കാനിൽ മാർപ്പാപ്പയുമായി 75 മിനിട്ടോളം നീണ്ടുനിന്ന സ്വകാര്യ സംഭാഷണത്തിലാണ് ദിവ്യകാരുണ്യം സ്വീകരികുന്നതും തുടരണമെന്ന് തന്നോട് പറഞ്ഞതായി ബൈഡൻ വെളിപ്പെടുത്തിയത് ..

സ്വവർഗ വിവാഹത്തെയും, ഗർഭച്ഛിദ്രാവകാശത്തേയും പിന്തുണയ്ക്കുന്ന പ്രസിഡന്റിനും മറ്റ് കത്തോലിക്കാ രാഷ്ട്രീയക്കാർക്കും ദിവ്യകാരുണ്യം നിഷേധിക്കണമെന്ന ചർച്ചകൾ അമേരിക്കയിലെ റോമൻ കത്തോലിക്കാ സഭയിൽ സജീവമായി നില നിൽക്കുന്നുണ്ട് .

ഗർഭച്ഛിദ്രാവകാശങ്ങളെ പിന്തുണയ്ക്കുന്നതു നിർത്താതെ ദിവ്യകാരുണ്യം സ്വീകരിക്കുന്ന കത്തോലിക്കാ രാഷ്ട്രീയക്കാരെ നിശിതമായി വിമർശിച്ച്, മാർപാപ്പയുമായുള്ള ബൈഡന്റെ കൂടിക്കാഴ്ചയ്ക്കു മുമ്പായി യു എസിലെ കർദിനാൾ റെയ്മണ്ട് ബർക്ക് തന്റെ വെബ്സൈറ്റിൽ വിശദമായ ഒരു കത്ത് പോസ്റ്റ് ചെയ്തിരുന്നത് സംബന്ധിച്ചു മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ബൈഡൻ..തങ്ങളുടെ കൂടിക്കാഴ്ചയിൽ ഗർഭച്ഛിദ്രതേകുറിച്ചോ സ്വവർഗ വിവാഹത്തെ ക്കുറിച്ചോ ഒരു പരാമർശവും ഉണ്ടായിട്ടില്ലെന്ന് മറ്റൊരു ചോദ്യത്തിനു മറുപടിയായി ബൈഡൻ പറഞ്ഞു.

ബൈഡന്റെ പരാമർശങ്ങൾ സ്ഥിരീകരിക്കാൻ ആവശ്യപ്പെട്ടപ്പോൾ, ഇതൊരു സ്വകാര്യ സംഭാഷണമായിരുവെന്നും , ചർച്ച ചെയ്ത വിഷയങ്ങളെക്കുറിച്ചുള്ള വാർത്താക്കുറിപ്പിൽ വത്തിക്കാൻ അതിന്റെ അഭിപ്രായങ്ങൾ പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി പ്രതികരിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP