Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാൻഹാട്ടനിൽ സ്ഥാപിച്ചിരുന്ന ജോർജ് ഫ്ളോയ്ഡിന്റെ പ്രതിമയ്ക്കുനേരെ ആക്രമണം

മാൻഹാട്ടനിൽ സ്ഥാപിച്ചിരുന്ന ജോർജ് ഫ്ളോയ്ഡിന്റെ പ്രതിമയ്ക്കുനേരെ ആക്രമണം

പി.പി ചെറിയാൻ

ൻഹാട്ടൻ യൂണിയൻ സ്‌ക്വയറിൽ സ്ഥാപിച്ചിരുന്ന ജോർജ്ജ് ഫ്ളോയ്ഡിന്റെ പ്രതിമയിൽ നീല പെയിന്റ് ഒഴിച്ചു വികൃതമാക്കിയതായി പൊലീസ് പറഞ്ഞു.ഒക്ടോബർ 2 ശനിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം.ജോർജ് ഫ്ളോയ്ഡിന്റെ പ്രതിമ രണ്ടാം തവണയാണ് ആക്രമിക്കപ്പെടുന്നത്. കഴിഞ്ഞ ജൂൺ മാസം പ്രതിമയിൽ കറുത്ത പെയ്ന്റ് അടിച്ചായിരുന്നു വികൃതമായിരുന്നത്.

ശനിയാഴ്ചയിലെ സംഭവത്തിനുശേഷം ഇതിനു ഉത്തരവാദിയെന്ന് കരുതപ്പെടുന്നയാൾ സ്‌കേറ്റിങ് ബോർഡിൽ അവിടെനിന്നും രക്ഷപ്പെട്ടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വ്യാഴാഴ്ചയായിരുന്നു ഫ്ളോയ്ഡിന്റെ പ്രതിമ അനാച്ഛാദനം ചെയ്തത്.സുപ്രസിദ്ധ ആർട്ടിസ്റ്റ് ക്രിസ് കാർണബുസിയാണ് പ്രതിമ ഉണ്ടാക്കിയിരുന്നത്.

മൂന്ന് പ്രതിമയാണ് യൂണിയൻ സ്‌ക്വയറിൽ സ്ഥാപിച്ചിരുന്നത്. കോൺഗ്രസ്മാൻ ജോൺ ലൂയിസ്. കഴിഞ്ഞവർഷം കെന്റുക്കിയിൽ പൊലീസിന്റെ വെടിയേറ്റു മരിച്ച വനിത ബ്രയോണ ടെയ്ലർ, പൊലീസിന്റെ കാൽമുട്ടിനിടയിൽ ശ്വാസം ലഭിക്കാതെ പിടഞ്ഞു മരിച്ച ജോർജ് ഫ്ളോയ്ഡ്, എന്നാൽ ഫ്ളോയ്ഡിന്റെ പ്രതിമയ്ക്കുനേരെ മാത്രമാണഅ ആക്രമണമുണ്ടായത്.

പ്രതിയെ ഇതുവരെ പൊലീസിന് പിടികൂടാനായിട്ടില്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ചു വിവരം ലഭിക്കുന്നവർ ്രൈകം സ്റ്റോപ്പേഴ്സിനെ 18005778477 എന്ന നമ്പറിൽ അറിയിക്കണമെന്ന് അഭ്യർത്ഥിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP