Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോകത്തിലെ വേഗതയേറിയ ഓട്ടക്കാരൻ മാർസൽ ജേക്കബ്‌സിന്റെ ജനനം ടെക്സസിൽ

ലോകത്തിലെ വേഗതയേറിയ ഓട്ടക്കാരൻ മാർസൽ ജേക്കബ്‌സിന്റെ ജനനം ടെക്സസിൽ

പി പി ചെറിയാൻ

എൽപാസോ : ലോകത്തിലെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരൻ ഇറ്റാലിയൻ താരം ലാമന്റ് മാർസൽ ജേക്കബ്‌സിന്റെ ജനനം ടെക്സസിലെ എൽപാസോയിൽ

ആഫ്രിക്കൻ അമേരിക്കൻ പിതാവിന്റെയും ഇറ്റാലിയൻ മാതാവ് വിവിയാന മസിനിയുടെയും മകനായി ടെക്സസിലെ എൽപാസോയിൽ 1994 സെപ്റ്റംബർ 26 നായിരുന്നു ജേക്കബ്സിന്റെ ജനനം . അമേരിക്കൻ ആർമി അംഗമായിരുന്ന പിതാവിനെ സൗത്തുകൊറിയയിലേക്ക് നിയോഗിക്കപ്പെട്ടതോടെ മാതാവും ജേക്കബ്‌സും ഇറ്റലിയിലേക്ക് മടങ്ങി . ജനിച്ചു മാസങ്ങൾക്ക് ശേഷം ഇറ്റലിയിലെത്തിയ ജേക്കബ്സ് പത്താം വയസ്സിൽ തന്നെ സ്പോർട്സ് രംഗത്ത് പരിശീലനം ആരംഭിച്ചു . പിന്നീട് റോമിലേക്ക് താമസം മാറ്റി പാർട്ണർ നിക്കോളുമായി താമസം തുടങ്ങി. 2019 ൽ ആന്റണിയും 2021 ൽ മെഗനം (രണ്ടു മക്കൾ ) ഇവർക്ക് ജനിച്ചു . 19 വയസ്സിലായിരുന്നു നിക്കോളുമായി ജേക്കബ്‌സ് സൗഹൃദം സ്ഥാപിച്ചത് .

2016 ൽ ലോംഗ് ജംപിൽ ഇറ്റാലിയൻ അത്‌ലറ്റിക്‌സിൽ ചാമ്പ്യൻഷിപ്പ് നേടി , 2021 ൽ നടന്ന നൂറു മീറ്റർ മത്സരത്തിൽ 9.95 സെക്കൻഡ് കൊണ്ട് ഓടിയെത്തി ഇറ്റാലിയൻ റിക്കാർഡിന് ഉടമയായി .

ഒളിമ്പിക്സിൽ നൂറു മീറ്ററിൽ മെഡൽ പ്രതീക്ഷിച്ചിരുന്ന പലരെയും അദ്ഭുതപ്പെടുത്തിയാണ് ജേക്കബ്‌സ് വേഗതയേറിയ ഓട്ടക്കാരനായത് . 9.8 സെക്കൻഡ്‌സിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ 9.84 സെക്കന്റിൽ അമേരിക്കയുടെ ഫ്രെഡ് കേർലി വെള്ളിയും , 9.89 സെക്കന്റോടെ കാനഡയുടെ ആന്ദ്രേ ഡിഗ്രാസ് ഓട്ട് മെഡലും കരസ്ഥമാക്കി .

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP