Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫെഡറൽ ജീവനക്കാർ നിർബന്ധമായും വാക്സിനേറ്റ് ചെയ്യണം,ബൈഡൻ

ഫെഡറൽ ജീവനക്കാർ നിർബന്ധമായും വാക്സിനേറ്റ് ചെയ്യണം,ബൈഡൻ

പി പി ചെറിയാൻ

വാഷിങ്ടൻ : ഫെഡറൽ ജീവനക്കാർ നിർബന്ധമായും വാക്സിനേഷൻ സ്വീകരിക്കണമെന്നും മാസ്‌കും സാമൂഹിക അകലവും പാലിക്കണമെന്നും പ്രസിഡന്റ് ബൈഡൻ കർശന നിർദ്ദേശം നൽകി. അതോടൊപ്പം ക്രമമായ കോവിഡ് പരിശോധനയും വേണമെന്നും ബൈഡൻ പറഞ്ഞു. ഇതു സംബന്ധിച്ചു പ്രഖ്യാപനം ജൂലായ് 29 വ്യാഴാഴ്ചയാണ് ബൈഡൻ പുറത്തുവിട്ടത്.

വാക്സിനേഷൻ സ്വീകരിക്കുന്നവർക്കു ശമ്പളത്തോടുകൂടിയ ലീവും, നൂറു ഡോളറും നൽകണമെന്നും ബൈഡൻ നിർദേശിച്ചിട്ടുണ്ട്. ഫെഡറൽ കോൺട്രാക്ടേഴ്സിനും ഈ നിർദേശങ്ങൾ ബാധകമാണ്.

മഹാമാരി വ്യാപിക്കുന്നതിനെ കുറിച്ചു ബൈഡൻ ആദ്യം അഭിപ്രായപ്പെട്ടതു വാക്സിനേഷൻ സ്വീകരിക്കാത്തവരിലാണ് കൂടുതൽ വൈറസ് കാണുന്നതെന്നാണ്. എന്നാൽ ഇപ്പോൾ അതിൽ നിന്നും ഒരു പടികൂടി മുമ്പോട്ടു പോയി മഹാമാരി ഒരു അമേരിക്കൻ ട്രാജഡി എന്നാണ് ബൈഡൻ പറയുന്നത്.

വാക്സീൻ സ്വീകരിക്കുന്നതു ഞങ്ങളുടെ സ്വാതന്ത്ര്യമാണെന്ന് അവകാശപ്പെടുന്നവരോട് ബൈഡൻ പറയുന്നത് സ്വാതന്ത്ര്യത്തോടുകൂടി നമ്മുടെ ചുമതലകൾ കൂടി നിർവഹിക്കപ്പെടണമെന്നാണ്.

അമേരിക്കയിൽ കോവിഡ് നിയന്ത്രണങ്ങൾ മിക്കവാറും പിൻവലിച്ചതോടെ രോഗവ്യാപനം ഓരോ ദിവസവും വർധിച്ചു വരികയാണ്. സി.ഡി.സി ഉൾപ്പെടെയുള്ളവർ മാസ്‌കും സാമൂഹിക അകലവും വീണ്ടും വേണ്ടി വരുമോ എന്ന ആശങ്കയിലാണ് കഴിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP