Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആൾകൂട്ടകൊലപാതകം വീണ്ടും ബോങ്ക്സിൽ: 42 വയസ്സുകാരൻ കൊല്ലപ്പെട്ടു

ആൾകൂട്ടകൊലപാതകം വീണ്ടും ബോങ്ക്സിൽ: 42 വയസ്സുകാരൻ കൊല്ലപ്പെട്ടു

പി.പി.ചെറിയാൻ

ബ്രോങ്ക്സ്(ന്യൂയോർക്ക്): പതിനഞ്ചോളം പേർ ചേർന്ന് ആക്രമിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഗുറിയസ് ഗുലർമെ42) മരിച്ചതായി ജൂലായ് 29 വ്യാഴാഴ്ച പൊലീസ് അറിയിച്ചു.

ന്യൂയോർക്ക് ബ്രോങ്ക്സിൽ ആയിരുന്ന ആൾകൂട്ട കൊലപാതകം നടന്നത്. ഈ ആഴ്ചയിൽ ടെക്സസ്സിൽ വെടിവെപ്പു നടത്തിയ യുവാവിനെ ആളുകൾ കൂട്ടം ചേർന്ന് കല്ലെറിഞ്ഞു കൊലപ്പെടുത്തിയതിന്റെ വാർത്ത കെട്ടടങ്ങും മുമ്പാണ് മറ്റൊരു കൊലപാതകം ന്യൂയോർക്കിൽ അരങ്ങേറിയത്.

സംഭവത്തിന്റെ തുടക്കം ഞായറാഴ്ചയായിരുന്നു. സഹോദരന്മാർ ഓടിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. ഇടിച്ച വാഹനത്തിന്റെ ഉടമകൾ സഹോദരന്മാരോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടു. തുടർന്ന് തർക്കം ആരംഭിക്കുകയും പതിനഞ്ചോളം പേർ ചേർന്ന് സഹോദരന്മാരെ ആക്രമിക്കുകയായിരുന്നു. കൊല്ലപ്പെട്ട ഗുറിയസിന്റെ തല അടുത്തുള്ള കോൺഗ്രീറ്റിൽ ഇടിക്കുകയായിരുന്നു. മറ്റേ സഹോദരനേയും ജനകൂട്ടം ആക്രമിച്ചു. കാര്യമായി പരിക്കേറ്റ ഗുറിയസിനെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചൊവ്വാഴ്ച മരിക്കുകയായിരുന്നു.കാർട്ടവർ അവന്യൂ 176 സ്ട്രീറ്റ് മൗണ്ട്ഹോപ്പിൽ നടന്ന സംഭവത്തിൽ പരിക്കേറ്റ മറ്റൊരു സഹോദരൻ സുഖം പ്രാപിച്ചു വരുന്നതായി പൊലീസ് അറിയിച്ചു. തലയിലുണ്ടായ രക്തസ്രാവമാണ് മരണത്തിന് കാരണമായതെന്നും പൊലീസ് പറഞ്ഞു.

രണ്ടുപേരെ ഇതു സംബന്ധിച്ചു അറസ്റ്റു ചെയ്തിട്ടുണ്ട്. ഇവരുടെ പേരിലുള്ള കേസ് കൊലപാതകകുറ്റമായി മാറ്റിയതായും പൊലീസ് പറഞ്ഞു. അക്രമം നടത്തിയ ആൾകൂട്ടം ഇവരുടെ കാറിലുണ്ടായിരുന്ന സാധനങ്ങൾ കവർച്ച ചെയ്തതായും പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP