Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുൻ യുഎസ് സെനറ്റർക്ക് നേരെ ആക്രമണവും കവർച്ചയും; പ്രതിയെ കുറിച്ചു വിവരം നൽകുന്നവർക്ക് 2000 ഡോളർ പാരിതോഷികം

മുൻ യുഎസ് സെനറ്റർക്ക് നേരെ ആക്രമണവും കവർച്ചയും; പ്രതിയെ കുറിച്ചു വിവരം നൽകുന്നവർക്ക് 2000 ഡോളർ പാരിതോഷികം

സ്വന്തം ലേഖകൻ

ഓക്ക്‌ലാൻഡ് (കാലിഫോർണിയ) : മുൻ യുഎസ് സെനറ്റർ ബാർബറ ബോക്സർക്കു നേരെ ആക്രമണവും കവർച്ചയും.

തിങ്കളാഴ്ച ഉച്ചയോടെ നടക്കാനിറങ്ങിയ 80 വയസ്സുള്ള മുൻ കാലിഫോർണിയ സെനറ്റർ , ഓക്ക്‌ലാന്റ് ജാക്ക് ലണ്ടൻ സ്‌ക്വയറിൽ വച്ചായിരുന്നു കവർച്ച ചെയ്യപ്പെട്ടത്.

ആയുധ ധാരിയായ കള്ളൻ ഇവരെ പുറകിൽ നിന്നും തള്ളിയതിനുശേഷം കയ്യിലുണ്ടായിരുന്ന സെൽഫോൺ തട്ടിയെടുത്തു. തുടർന്ന് നിർത്തിയിട്ടിരുന്ന കാറിൽ കയറി ഇയാൾ രക്ഷപ്പെട്ടു. ട്വിറ്ററിലൂടെയാണു സെനറ്റർ തന്റെ നേർക്കുണ്ടായ കവർച്ചയെ കുറിച്ച് പരാമർശിച്ചത്. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും ബാർബറ പറഞ്ഞു.

തിങ്കളാഴ്ച 1.15 ന് തേർഡ് സ്ട്രിറ്റിൽ സായുധ കവർച്ച നടന്നതായി ഓക്ക്‌ലാൻഡ് പൊലിസും സ്ഥിരീകരിച്ചു. എന്നാൽ കവർച്ചയ്ക്ക് വിധേയരായവരുടെ പേര് വിവരം പൊലീസ് പുറത്തു വിട്ടിട്ടില്ല.

പത്തു വർഷം ഡെമോക്രാറ്റിക് യുഎസ് ഹൗസ് പ്രതിനിധിയായും, 24 വർഷം കലിഫോർണിയായിൽ നിന്നുള്ള സെനറ്ററായും ബാർബറ പ്രവർത്തിച്ചിരുന്നു. 1982 ലാണ് ആദ്യമായി യു.എസ് ഹൗസ് പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടത് . 2016 ൽ ഇവർ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല . സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു . പ്രതിയെ കുറിച്ചു വിവരം നൽകുന്നവർക്ക് 2000 ഡോളർ പാരിതോഷികം ഓക്ക്‌ലാൻഡ് പൊലീസ് ഡിപ്പാർട്ട്മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP