Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടെക്സസ്സിൽ വെടിവെപ്പു നടത്തിയ പ്രതിയെ ജനകൂട്ടം കല്ലെറിഞ്ഞു കൊന്നു

ടെക്സസ്സിൽ വെടിവെപ്പു നടത്തിയ പ്രതിയെ ജനകൂട്ടം കല്ലെറിഞ്ഞു കൊന്നു

പി.പി.ചെറിയാൻ

 ഫോർട്ട് വർത്ത് : ജൂലായ് 27 തിങ്കളാഴ്ച പുലർച്ചെ ഫോർട്ട് വർത്ത് ബ്രയാന്റ് ഇർവിങ് റോഡിലെ വീടിന് പുറകിൽ പാർട്ടി നടത്തിയിരുന്നവർക്കു നേരെ വെടിവെച്ച പ്രതിയെ ജനകൂട്ടം കല്ലെറിഞ്ഞു കൊലപ്പെടുത്തി.

പ്രതി നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും, പാർട്ടിയിൽ പങ്കെടുത്തിരുന്ന നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഞായറാഴ്ച രാത്രി തുടങ്ങിയ പാർട്ടിയിൽ പങ്കെടുത്തു കൊണ്ടിരുന്ന പ്രതി എന്തോ പ്രശ്നത്തെ തുടർന്ന് പാർട്ടിയിൽ നിന്നും പുറത്തു പോകുകയും, മറ്റൊരാളുമായി വീണ്ടും പാർട്ടിയിലേക്ക് വരികയും ചെയ്തു. തുടർന്നാണ് പ്രതി ആളുകൾക്കു നേരെ വെടിയുതിർത്തത്. വെടിയുതിർത്ത ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പാർട്ടിയിൽ പങ്കെടുത്തവർ പിന്തുടർന്നു. ഇവർക്കു നേരേയും പ്രതി വെടിയുതിർത്തു. ഇതിൽ പ്രകോപിതരായി ജനകൂട്ടം കയ്യിൽ കിട്ടിയ കല്ലെടുത്തു പ്രതിക്കു നേരെ എറിയുകയായിരുന്നു. നിലത്തു വീണ പ്രതി അവിടെ കിടന്നു തന്നെ മരിക്കുകയായിരുന്നു.

പൊലീസ് മരണം സ്ഥിരീകരിച്ചുവെങ്കിലും, മരണകാരണം വെളിപ്പെടുത്തിയില്ല. സംഭവത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടതായും ഫോർട്ട് വർത്ത് പൊലീസ് പറഞ്ഞു. പാർട്ടിയിൽ പങ്കെടുത്തവർ പരസ്പരം പരിചയമുള്ളവരാണെന്നും, ആരുടെയും പേരു വിവരം ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും, ആരുടെയും പേരിൽ കേസ്സ് ചാർജ്ജു ചെയ്തിട്ടില്ലെന്നും ഫോർട്ട് വർത്ത് പൊലീസ് ഡിപ്പാർട്ടുമെന്റ് വക്താവ് ട്രേയ്സി കാർട്ടർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP