Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കൊലക്കുറ്റത്തിന് ജീവപര്യന്തം തടവ്, 23 വർഷത്തിന് ശേഷം നിരപരാധിയെന്ന് കണ്ടെത്തൽ

കൊലക്കുറ്റത്തിന് ജീവപര്യന്തം തടവ്, 23 വർഷത്തിന് ശേഷം നിരപരാധിയെന്ന് കണ്ടെത്തൽ

പി.പി.ചെറിയാൻ

ന്സ്റ്ററ്റൻഐലന്റ്: 1996 ൽ ഷെഡൽ ലൂവിസിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്സിൽ ജീവപര്യന്തം തടവുശിക്ഷക്ക് വിധിക്കപ്പെട്ട ഗ്രാന്റ് വില്യംസിനെ സ്വതന്ത്രനായി വിട്ടയയ്ക്കാൻ ജൂലായ് 22 വ്യാഴാഴ്ച റിച്ച് മോണ്ട കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി മൈക്കിൾ മക്ക്മോഹൻ ഉത്തരവിട്ടു.നീണ്ടുനിന്ന അന്വേഷണങ്ങൾക്കും, സാക്ഷി വിസ്താരത്തിനും ശേഷമാണ് 23 വർഷത്തെ കാരഗ്രഹവാസത്തിനുശേഷം വില്യംസിന് വിമോചനം ലഭിച്ചത്.

കൺവിക്ഷൻ ഇന്റഗ്രിറ്റി റിവ്യൂ യൂണിറ്റാണ് പുതിയ തെളിവുകൾ കണ്ടെത്തി ഗ്രാന്റ് വില്യംസ്സ്്ല്ല കൊലപാതകം നടത്തിയതെന്ന് കണ്ടെത്തിയത്.

ഞാൻ തെറ്റ് ചെയ്തിട്ടില്ലാ എന്നത് ഉറപ്പാണ്. ഇതു ഞാൻ എന്റെ സഹതടവുകാരോടും പറഞ്ഞിരുന്നു. ഒരു ദിവസം ഞാൻ നിരപരാധിയായി പുറത്തുവരും. ഇന്ന് അത് സാധ്യമായിരിക്കുന്നു. ജയിൽ വിമോചിതനായ വില്യംസ് പ്രതികരിച്ചു. നമ്മുടെ നീതിന്യായ വ്യവസ്ഥ എന്റെ കേസ്സിൽ തീർത്തും പരാജയമായിരുന്നുവെന്നും വില്യംസ് പറഞ്ഞു.

1996 ഒക്ടോബർ 11ന് ലൂവിസിനെ വെടിവെച്ചു കൊലപ്പെടുത്തി എന്ന് ആരോപിച്ചു സ്റ്റാപ്പിൽടൺ ഹൗസിങ് കോപ്ലംക്സിന് സമീപത്തു നിന്നാണ് വില്യംസിനെ പൊലീസ് പിടികൂടിയത്.

1997 നവം.25ന് വില്യംസിനെ സെക്കന്റ് ഡിഗ്രി മർഡറിന് കുറ്റക്കാരനാണെന്ന് കണ്ടെത്തി ജൂറി ജീവപര്യന്തം തടവു വിധിക്കുകയായിരുന്നു. കേസ്സിൽ ഒരു ദൃക്സാക്ഷി മാത്രമാണ് ഉണ്ടായിരുന്നതെന്നും, യാതൊരു ശാസ്ത്രീയ തെളിവുകളും കൂടാതെയാണ് തന്നെ പ്രതിയാക്കിയതെന്നും വില്യംസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP