Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് 19 കേസ്സുകൾ വർദ്ധിച്ചു; ഹൂസ്റ്റൺ ഹാരിസ് കൗണ്ടിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

കോവിഡ് 19 കേസ്സുകൾ വർദ്ധിച്ചു; ഹൂസ്റ്റൺ ഹാരിസ് കൗണ്ടിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

പി.പി.ചെറിയാൻ

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പ്രധാന കൗണ്ടികളിലൊന്നായി ഹാരിസ് കൗണ്ടിയിൽ കോവിഡ് 19 കേസ്സുകൾ വർദ്ധിച്ചതിനെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

നിലവിലുണ്ടായിരുന്ന യെല്ലോ അലർട്ടിൽ നിന്നാണ് ഏറ്റവും ഉയർന്ന ലവലിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ഓറഞ്ചു അലർട്ട് പ്രഖ്യാപിക്കുന്നതെന്ന് കൗണ്ടി ജഡ്ജി ലിന ഹിഡൽഗ ജൂലായ് 22 വ്യാഴാഴ്ച മീഡിയാ ബ്രീഫിംഗിലൂടെ അറിയിച്ചു.

നിയന്ത്രണാതീതമായി കോവിഡ് കേസ്സുകൾ വർദ്ധിക്കുന്നുവെന്നാണ് ലവൽ 2 ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിലൂടെ ജനങ്ങളെ അറിയിക്കുന്നതെന്നും ജഡ്ജി കൂട്ടിചേർത്തു.
വാക്സിനേറ്റ് ചെയ്യാത്തവർ മറ്റുള്ളവരുമായുള്ള സമ്പർക്കം കുറക്കണമെന്നും, ഒത്തുചേരൽ ഒഴിവാക്കണമെന്നും, പുറത്തിറങ്ങുമ്പോൾ പബ്ലിക്ക് ഹെൽത്ത് ഗൈഡൻസ് പാലിക്കണമെന്നും ജഡ്ജി പറഞ്ഞു.

വാക്സിനേഷൻ കുറഞ്ഞതാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന വ്യാപനത്തിന് കാരണമെന്നും ജഡ്ജി കുറ്റപ്പെടുത്തി.കഴിഞ്ഞ ചില ആഴ്ചകളായി ഡൽറ്റാ വേരിയന്റിന്റെ അതിശക്തമായ വ്യാപനം കൗണ്ടിയിൽ ഉണ്ടാകുന്നതായും ഇവർ പറയുന്നു.

കോവിഡ് പോസിറ്റിവിറ്റി നിരക്ക് രണ്ടുമൂന്ന് ആഴ്ചയായി ഇരട്ടിച്ചിരിക്കുന്നു. വാക്സിനേറ്റ് ചെയ്യാത്തവരുടെ സുരക്ഷിതത്വത്തിന് വേണ്ടി എല്ലാവരും മാസ്‌ക് ധരിക്കണമെന്നും ജഡ്ജി അഭ്യർത്ഥിച്ചു. 2.1 മില്യൺ ഹാരിസ് കൗണ്ടി ജനങ്ങളിൽ 44.1 ശതമാനം പൂർണ്ണമായും വാക്സിനേറ്റ് ചെയ്തിട്ടുണ്ട്. ശേഷിക്കുന്നവർ എത്രയും വേഗം വാക്സിനേഷൻ സ്വീകരിക്കണമെന്നും ഹിഡൽഗ അഭ്യർത്ഥിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP