Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മലയാളികൾക്ക് അഭിമാനമായി നോർത്ത് അമേരിക്കയിൽ നിന്നുള്ള ആദ്യത്തെ മലയാളി പൊലീസ് ചീഫ് ആയി കോട്ടയംകാരൻ; ബ്രൂക്ക്ഫീൽഡ് സിറ്റിയിൽ മൈക്കിൾ കുരുവിള സ്ഥാനമേറ്റു

മലയാളികൾക്ക് അഭിമാനമായി നോർത്ത് അമേരിക്കയിൽ നിന്നുള്ള ആദ്യത്തെ മലയാളി പൊലീസ് ചീഫ് ആയി കോട്ടയംകാരൻ; ബ്രൂക്ക്ഫീൽഡ് സിറ്റിയിൽ മൈക്കിൾ കുരുവിള സ്ഥാനമേറ്റു

അനിൽ മറ്റത്തികുന്നേൽ

ഷിക്കാഗോ: ലോകമെമ്പാടുമുള്ള മലയാളികൾക്ക് അഭിമാനമായികൊണ്ട് ഷിക്കാഗോയ്ക്ക് അടുത്തുള്ള brookfield സിറ്റിയിലെ പൊലീസ് ചീഫ് ആയി മൈക്കിൾ കുരുവിള ചുമതലയേറ്റു . അമേരിക്കയിലും മറ്റു വിദേശരാജ്യങ്ങളിലും പൊലീസ് ഡിപ്പാർട്ട്‌മെന്റുകളിൽ അഭിമാനാർഹമായ നിലകളിൽ മലയാളികൾ എത്തിയിട്ടുണ്ട് എങ്കിലും, ഇന്ത്യക്ക് വെളിയിൽ ഒരു പൊലീസ് ഡിപ്പാർട്ട്‌മെന്റിന്റെ തലപ്പത്തെത്തുന്ന ആദ്യ മലയാളി എന്ന അഭിമാനിക്കാവുന്ന നേട്ടമാണ് ഷിക്കാഗോ പ്രദേശത്തെ ഈ മലയാളി നേടിയെടുത്തിരിക്കുന്നത്. പൊലീസ് ചീഫ് മൈക്കിൾ കുരുവിളയുടെ പ്രത്യേക അഭിമുഖം ഏഷ്യാനെറ്റ് യു എസ് വീക്കിലി റൗണ്ട് അപ്പിൽ നാളെ (വെള്ളിയാഴ്ച 9.30 പിഎം EST ) സംപ്രേഷണം ചെയ്യുന്നു.

ഷിക്കാഗോയ്ക്ക് അടുത്ത് ലിങ്കൺഷെയറിലെ സ്റ്റീവൻസൺ ഹൈക്കൂളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയിൽ നിന്നും സോഷ്യൽ വർക്കിൽ ബാച്ചലേഴ്സ് ഡിഗ്രിയും മാസ്റ്റേഴ്‌സ് ഡിഗ്രിയും കരസ്ഥമാക്കിയതിന് ശേഷം , ഇപ്പോൾ ജോലിചെയ്യുന്ന ബ്രൂക്ക്ഫീൽഡ് പൊലീസ് ഡിപ്പാർട്ട്‌മെന്റ് അടക്കം വിവിധ പൊലീസ് ഡിപ്പാർട്ട്‌മെന്റുകളിലെ പൊലീസ് ക്രൈസിസ് വർക്കർ ആയാണ് മൈക്കിൾ കുരുവിള ജോലി ആരംഭിച്ചത്. താമസിയാതെ തന്നെ ബ്രൂക്ക് ഫീൽഡ് പൊലീസിൽ 2006 മുതൽ ജോലി ആരംഭിച്ചു. അദ്ദേഹത്തിന്റെ സ്തുത്യർഹമായ സേവനങ്ങൾക്കും കഠിന പ്രയത്‌നങ്ങൾക്കും ഉള്ള അംഗീകാരമായി, 2013 ൽ ഡിറ്റക്ട്ടീവ് യും അതെ വര്ഷം തന്നെ സെർജെന്റ് ആയും പ്രൊമോഷൻ ലഭിച്ചു. ഇതിനിടെ ആറ് വര്ഷം പൊലീസ് യൂണിയൻ പ്രസിഡണ്ട് ആയും സേവനം ചെയ്തിട്ടുണ്ട്. 2019 ന്റെ ആരംഭത്തിൽ Lieutenant ആയും 2019 അവസാനത്തോടെ ഡെപ്യൂട്ടി പൊലീസ് ചീഫ് ആയും മാറി. േ

ലാകമെമ്പാടുമുള്ള പൊലീസ് ഡിപ്പാർട്‌മെന്റുകളിലെ നേതൃത്വത്തെ കൂട്ടിയിണക്കുന്ന സംഘടനയായ The International Asosciation of Chiefs of Police (IACP) 2020 ൽ 40 വയസ്സിൽ താഴെയുള്ള നേതൃത്വ നിരയിലേക്ക് കടന്നു വന്ന 40 പൊലീസുകാരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തെരഞ്ഞെടുത്തപ്പോൾ ആ നേട്ടത്തിന് അർഹനായ ഏക ഇന്ത്യൻ വംശജൻ എന്ന ബഹുമതിയും മൈക്കിൾ കുരുവിള സ്വന്തമാക്കിയിരുന്നു.

കോട്ടയം സ്വദേശികളാണ് മൈക്കിൾ കുരുവിളയുടെ മാതാപിതാക്കളായ ജോൺ & സലീന . ഭാര്യ സിബിൽ കുരുവിള സോഷ്യൽ വർക്കാറായി ജോലി ചെയ്യുന്നു. മക്കൾ സാമുവേൽ & മിക്കാ .

പതിനഞ്ചുവര്ഷങ്ങള് കൊണ്ട് പൊലീസിന്റെ താഴെത്തട്ടിൽ നിന്ന് സേവനം ചെയ്ത് പൊലീസ് ചീഫ് വരെ ആയിരിക്കുന്ന മൈക്കിൾ കുരുവിള നോർത്ത് അമേരിക്കയിലെ മലയാളി സമൂഹത്തിന് പ്രചോദനവും അഭിമാനവുമാണ് എന്നും നോർത്ത് അമേരിക്കയിലെ വളർന്നു വരുന്ന തലമുറക്ക് മാതൃകയായി അദ്ദേഹത്തിന്റെ കരിയർ മാറുകയും ചെയ്യട്ടെ എന്നും ഇന്ത്യ പ്രസ്‌ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക നാഷണൽ പ്രസിഡണ്ട് ബിജു കിഴക്കേക്കുറ്റ് ആശംസിച്ചു. ഫോമാ നാഷണൽ ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട് അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഷിക്കാഗോ മലയാളി സമൂഹത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു.

മൈക്കിൾ കുരുവിളയുമായി ഡോ സിമി ജെസ്റ്റോ നടത്തിയ അഭിമുഖം ഏഷ്യനെറ്റ് യു എസ് വീക്കിലി റൗണ്ട് അപ്പിലൂടെ വെള്ളിയാഴ്ച വൈകിട്ട് 9.30 (EST) ന് സംപ്രേഷണം ചെയ്യും. മലയാളികൾക്ക് അഭിമാനമായ നോർത്ത് അമേരിക്കയിലെ ആദ്യത്തെ മലയാളി പൊലീസ് ചീഫിന്റെ പ്രഥമ അഭിമുഖം നോർത്ത് അമേരിക്കൻ മലയാളികളുടെ ഏറ്റവും ആദ്യത്തെ പ്രതിവാര പരിപാടിയായ ഏഷ്യാനെറ്റ് യു എസ് വീക്കിലി റൗണ്ട് അപ്പിലൂടെ തെന്നെ സംപ്രേഷണം ചെയ്യുവാൻ സാധിക്കുന്നതിൽ അഭിമാനിക്കുന്നതായും, പൊലീസ് ചീഫ് മൈക്കിൾ കുരുവിളയ്ക്ക് അനുമോദനങ്ങൾ അറിയിക്കുന്നതായും പ്രോഗ്രാം ഡയറക്ടർ രാജു പള്ളത്ത് അറിയിച്ചു.

ഓപ്പറേഷൻ മാനേജർ മാത്യു വർഗ്ഗീസ് അറിയിച്ചതാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP