Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മെഡികെയർ ആനുകൂല്യത്തോടൊപ്പം ഡെന്റൽ , വിഷൻ ഉൾപ്പെടുത്തണമെന്ന് ഷൂമറും ബർണിയും

മെഡികെയർ ആനുകൂല്യത്തോടൊപ്പം ഡെന്റൽ , വിഷൻ ഉൾപ്പെടുത്തണമെന്ന് ഷൂമറും ബർണിയും

പി പി ചെറിയാൻ

വാഷിങ്ടൺ ഡി.സി : അമേരിക്കയിലെ അറുപത്തിയഞ്ച് വയസ്സിന് മുകളിലുള്ളവർക്ക് ഇപ്പോൾ ലഭിക്കുന്ന മെഡികെയർ ആനുകൂല്യങ്ങളോടൊപ്പം ഡെന്റൽ , വിഷൻ , ഹിയറിങ് എയ്ഡ് ആനുകൂല്യങ്ങൾ കൂടി ഉൾപ്പെടുത്തണമെന്ന സമ്മർദവുമായി ബർണി സാന്റേഴ്‌സും ചക്ക് ഷുമ്മറുംഡെമോക്രാറ്റിക്ക് പാർട്ടി സെനറ്റർമാരായ ഇരുവരും ജൂൺ 20 ഞായറാഴ്ചയാണ് ഈ നിർദ്ദേശം ബൈഡന് മുൻപിൽ സമർപ്പിച്ചത് .

1960 മുതൽ മില്യൺ കണക്കിന് പ്രായമായ അമേരിക്കൻ പൗരന്മാർക്ക് മെഡികെയർ ആനുകൂല്യം ലഭിച്ചിരുന്നുവെങ്കിലും വിഷൻ , ഡെന്റൽ , ഹിയറിങ് ആനുകൂല്യങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ വലിയ തുക ഇതിനുവേണ്ടി ചിലവഴിക്കേണ്ടി വന്നിരുന്നുവെന്നും പലരും ഇതുകൊണ്ട് തന്നെ ചികിത്സ വേണ്ടെന്ന് വെക്കുകയും ചെയ്യുന്ന സ്ഥിതി വിശേഷം ഉണ്ടായിരുന്നു .

സെനറ്റ് മെജോറിറ്റി ലീഡർ ഷുമ്മർ കഴിഞ്ഞ എപ്രിൽ മാസം പ്രസിഡന്റ് ബൈഡൻ കൊണ്ട് വന്ന അമേരിക്കൻ ജോബ്സ് ആൻഡ് ഫാമിലി പ്ലാനിൽ ഈ ആനുകൂല്യം ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും സെന്റ് ഹൗസ് ഈ ആവശ്യം നിരാകരിച്ചു .

ഹാർവാർഡ് മെഡിക്കൽ സ്‌കൂൾ 2020 ൽ നടത്തിയ പഠനത്തിൽ അറുപത്തിയഞ്ച് വയസ്സിന് മുകളിലുള്ള അഞ്ചിൽ ഒരാൾക്ക് ഡെന്റൽ ചികിത്സ ശരിയായി ലഭിക്കാത്തതിനാൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി കണ്ടെത്തിയിരുന്നു .

വെർമോണ്ടിൽ നിന്നുള്ള സെനറ്റർ ബെർണിയും മെജോറിറ്റി ലീഡർ ഷുമ്മറും കൊണ്ട് വന്ന നിർദേശങ്ങൾ സെനറ്റും ബൈഡനും അംഗീകരിക്കുകയാണെങ്കിൽ അമേരിക്കയിലെ മുതിർന്ന പൗരന്മാരെ സംബന്ധിച്ചു ഇത് വളരെയേറെ പ്രയോജനപ്പെടും

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP