Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമേരിക്കയിൽ തൊഴിൽ രഹിത വേതനം വാങ്ങുന്നവരുടെ എണ്ണത്തിൽ വർദ്ധന

അമേരിക്കയിൽ തൊഴിൽ രഹിത വേതനം വാങ്ങുന്നവരുടെ എണ്ണത്തിൽ വർദ്ധന

പി പി ചെറിയാൻ

വാഷിങ്ടൺ ഡി.സി : തൊഴിലില്ലായ്മ കുറഞ്ഞുവരുന്നു എന്ന ബെയ്ഡൻ ഗവണ്മെന്റിന്റെ അവകാശവാദങ്ങളെ തള്ളി തൊഴിൽ രഹിത വേതനത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായിരിക്കുന്നതായി പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു . യു.എസ് ലേബർ ഡിപ്പാർട്ട്മെന്റ് ജൂൺ 17 വ്യാഴാഴ്ച പുറത്തിറക്കിയ പ്രതിവാര റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ .

ഒന്നരമാസത്തിനുള്ളിൽ കഴിഞ്ഞവാരം തൊഴിൽ രഹിത വേതനത്തിന് അപേക്ഷിച്ചവരുടെ എണ്ണം 412,000 ആണ് മുൻ ആഴ്ചയേക്കാൾ 37000 വർദ്ധനവ് .പെൻസിൽവാനിയ , കാലിഫോർണിയ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ അപേക്ഷകർ .

ഫെഡറൽ ഗവണ്മെന്റ് തൊഴിലില്ലായ്മ വേതനത്തോടൊപ്പം ആഴ്ച തോറും 300 ഡോളർ കൂടുതൽ കൊടുത്തതാണ് കൂടുതൽ പേരെ അപേക്ഷ സമർപ്പിക്കുന്നതിന് പ്രേരിപ്പിക്കുന്നത് . ടെക്സസ് ഉൾപ്പെടെ പല സംസ്ഥാനങ്ങളും ഫെഡറൽ ഗവണ്മെന്റിന്റെ പ്രതിവാര ആനുകൂല്യം നിർത്തുന്നതിന് ഇതിനോടകം തന്നെ തീരുമാനിച്ചിട്ടുണ്ട് .ഇതോടെ കൂടുതൽ പേർ തൊഴിൽ മേഖലയിലേക്ക് മടങ്ങി വരുമെന്നാണ് പ്രതീക്ഷിക്കുന്നത് .

അമേരിക്കയിൽ 9.3 മില്യൺ ജോബ് ഓപ്പണിങ്സ് ഉണ്ടെങ്കിലും 9.3 മില്യൺ പേർ ഔദ്യോഗികമായി തൊഴിൽരഹിതരായിട്ടുണ്ടെന്നാണ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവ്വൽ പറഞ്ഞു .
മെയ് 29 വരെയുള്ള കണക്കുകൾ ഉദ്ധരിച്ചു 14.83 മില്യൺ ആളുകളാണ് തൊഴിൽ രഹിത വേതനം വാങ്ങുന്നത് .

പാൻഡമിക്കിന്റെ ഭീതി ഇല്ലാതാകുന്നതോടെ പലരും തൊഴിൽ അന്വേഷണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് . 20 സംസ്ഥാനങ്ങൾ തൊഴിൽ രഹിത വേതനത്തോടൊപ്പം ലഭിച്ചിരുന്ന ഫെഡറൽ ആനുകൂല്യവും നിർത്തലാക്കുന്നതിനുള്ള തീരുമാനം ഫലം കാണുമെന്നാണ് അധികൃതർ പറയുന്നത് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP