Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യൻ അമേരിക്കൻ നിഷാന്ത് ജോഷി പൊലീസ് മേധാവിയായി ചുമതലയേറ്റു

ഇന്ത്യൻ അമേരിക്കൻ നിഷാന്ത് ജോഷി പൊലീസ് മേധാവിയായി ചുമതലയേറ്റു

പി പി ചെറിയാൻ

അലമേഡ(കലിഫോർണിയ): കലിഫോർണിയ സംസ്ഥാനത്തെ പ്രധാന സിറ്റികളിലൊന്നായ അലമേഡ സിറ്റി പൊലിസ് മേധാവിയായി ഇന്ത്യൻ അമേരിക്കൻ നിഷാന്ത് ജോഷി ജൂൺ 7ന് ചുമതലയേറ്റു.

കലിഫോർണിയ ഓക്ക്‌ലാന്റ് പൊലീസ് ഡിപ്പാർട്ട്മെന്റിൽ കഴിഞ്ഞ 23 വർഷമായി സേവനം അനുഷ്ഠിക്കുന്ന യുഎസ്സിൽ ജനിച്ച ഇന്ത്യൻ അമേരിക്കൻ നിഷാന്ത് കലിഫോർണിയയിലെ ഒരു സിറ്റിയുടെ മേധാവിയായി ചുമതലയേൽക്കുന്നത് ചരിത്രത്തിലാദ്യമായാണ്.കലിഫോർണിയാ മാർട്ടിനസ് സിറ്റിയിൽ പൊലീസ് മേധാവിയായി ചുമതലയേറ്റ മൻജിത് സപ്പാൽ ഇന്ത്യൻ അമേരിക്കൻ വംശജനാണെങ്കിലും ഇംഗ്ലണ്ടിലായിരുന്നു ജനനം.

ഭീകര പ്രവർത്തനങ്ങൾക്ക് പേരുകേട്ട ഓക്ക്‌ലാൻഡ് സിറ്റിയിലെ പൊലീസ് ഡിപ്പാർട്ട്മെന്റിൽ നിന്നും ലഭിച്ച അനുഭവ സമ്പത്തു പുതിയ ചുമതല നിർവഹിക്കാൻ തന്നെ കൂടുതൽ സഹായിക്കുമെന്ന് നിഷാന്ത് പറഞ്ഞു.പൊലീസിനെകുറിച്ച് ഒരു പുനർചിന്തനം വേണമെന്നതാണ് ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രക്ഷോഭങ്ങളിൽ നിന്നും ലഭിച്ച പാഠമെന്നു നിഷാന്ത് വിശ്വസിക്കുന്നു.

ജോഷിയുടെ പ്രവർത്തനങ്ങളിൽ ഞാൻ അഭിമാനിക്കുന്നു. ഓക്ക്‌ലാന്റ് പൊലിസ് ചീഫ് പറഞ്ഞു. 1998 ലാണ് ഒപിഡിയിൽ ചേർന്നതെന്നും ചീഫ് ലിറോണി ആംസ്ട്രോംഗ് പറഞ്ഞു.കലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ക്രിമിനൽ ജസ്റ്റിസിൽ ബിഎഡും സെന്റ് മേരീസ് കോളജ് (മോർഗ)യിൽ നിന്നും ഓർഗനൈസേഷണൽ ലീഡർഷിപ്പിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ഭാര്യ ഹോളി, മക്കൾ ജലൻ (22), ജെയ് (15),

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP