Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഗബ്രിയേലിക്ക് ക്ലാസിൽ ബൈബിൾ കൊണ്ടുവന്നതിനുള്ള വിലക്ക് പിൻവലിച്ചു

ഗബ്രിയേലിക്ക് ക്ലാസിൽ ബൈബിൾ കൊണ്ടുവന്നതിനുള്ള വിലക്ക് പിൻവലിച്ചു

പി പി ചെറിയാൻ

ഷിക്കാഗോ : രണ്ടാം ഗ്രേഡ് വിദ്യാർത്ഥിനി ഗബ്രിയേലി ഇല്ലിനോയിലുള്ള സ്‌കൂളിലേക്ക്വരുമ്പോൾ ബാക്ക്പാക്കിൽ ഒരു ബൈബിളും കരുതുക പതിവാണ് . പലപ്പോഴും ക്ലാസ്സിൽ ഇരുന്ന് ബൈബിൾ തുറന്ന് വായിക്കുന്നത് അദ്ധ്യാപികക്ക് രസിച്ചില്ല. അദ്ധ്യാപിക കുട്ടിയെ ബൈബിൾ വായിക്കുന്നതിൽ നിന്നും വിലക്കി , മാതാപിതാക്കളെ വിളിച്ച് വരുത്തി ഇനി മുതൽ ക്ലാസ്സിലേക്ക് ബൈബിൾ കൊണ്ട് വരുന്നത് വിലക്കണമെന്നും ആവശ്യപ്പെട്ടു

അദ്ധ്യാപികയുടെയും സ്‌കൂൾ അധികൃതരുടേയും ഉത്തരവ് ഇഷ്ടപ്പെടാതിരുന്ന മാതാപിതാക്കൾ അമേരിക്കൻ സെന്റർ ഫോർ ലൊ ആൻഡ് ജസ്റ്റിസിനെ സമീപിച്ചു. മകൾ ബൈബിൾ വായിക്കുവാൻ ഇഷ്ടപ്പെടുന്നുവെന്നും മറ്റു കുട്ടികൾക്ക് പരാതി ഇല്ലെന്നും വ്യക്തമാക്കി. എ.സി.എൽ.ജെ ഇടപ്പെട്ടതോടെ സ്‌കൂൾ അധികൃതർ ഒത്തുതീർപ്പിന് ശ്രമിച്ചു. കുട്ടിക്ക് ബൈബിൾ കൊണ്ടുവരാമെന്നും എന്നാൽ അതു ക്ലാസിൽ വായിക്കുവാൻ അനുവദിക്കുകയില്ലെന്നും, പുറത്തു വായിക്കുന്നതിൽ തടസമില്ലെന്നും അധികൃതർ അറിയിച്ചു.
ഈ ഒത്തുതീർപ്പിനും മാതാപിതാക്കളോ, സംഘടനയോ തയാറായില്ല.

ഇത്തരം സംഭവങ്ങൾ ചൂണ്ടികാട്ടി വിശദമായ പരാതി സംഘടന വീണ്ടും സ്‌കൂൾ അധികൃതർക്ക് നൽകി. സ്‌കൂളിന്റെ അച്ചടക്കമോ, മറ്റുള്ളവർക്ക് തടസ്സം സൃഷ്ടിക്കുന്നതോ ആയ നടപടികൾ ഉണ്ടാകരുതെന്ന് മാത്രമാണ് നിയമം അനുശാസിക്കുന്നതെന്നും, ഗബ്രിയേലി അത് പാലിക്കുന്നുണ്ടെന്നും ഇവർ ആവർത്തിച്ചു. ഇതോടെ സ്‌കൂൾ അധികൃതർ കുട്ടിയുടെ പേരിൽ ഏർപ്പെടുത്തിയിരുന്ന മുഴുവൻ നിയന്ത്രണങ്ങളും പിൻവലിക്കുന്നതായി അറിയിച്ചു . ഇത് റിലീജിയസ് ലിബർട്ടിയുടെ മറ്റൊരു വിജയമാണെന്ന് എ.സി.എൽ.ജെ യും മാതാപിതാക്കളും പറയുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP