Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂന്നു സഹോദരിമാർ ചേർന്ന് ഇന്ത്യൻ കോവിഡ് റിലീഫ് ഫണ്ടിനു വേണ്ടി സമാഹരിച്ചത് 2,80,000 ഡോളർ

മൂന്നു സഹോദരിമാർ ചേർന്ന് ഇന്ത്യൻ കോവിഡ് റിലീഫ് ഫണ്ടിനു വേണ്ടി സമാഹരിച്ചത് 2,80,000 ഡോളർ

പി.പി. ചെറിയൻ

ന്യൂജഴ്സി: പതിനഞ്ച് വയസ് പ്രായമുള്ള (ട്രിപ്ലറ്റ്) മൂന്നു ഇന്ത്യൻ അമേരിക്കൻ സഹോദരിമാർ ചേർന്ന് ഇന്ത്യയിലെ കോവിഡ് റിലീഫ് ഫണ്ടിനു വേണ്ടി 2,80,000 ഡോളർ പിരിച്ചെടുത്തു.

ന്യൂജഴ്സി ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ലിറ്റിൽ മെന്റേഴ്സ്' എന്ന നോൺ പ്രോഫിറ്റ് സംഘടനയുടെ സ്ഥാപകരാണ് ഈ മൂന്നു സഹോദിമാർ. ഇന്ത്യയുടെ ഇന്നത്തെ പ്രത്യേക സാഹചര്യത്തെ തരണം ചെയ്യുവാൻ തങ്ങൾ ജനങ്ങളോട് ചോദിച്ചു വാങ്ങിയതാണ് ഈ തുകയെന്നും, ഓക്സിജൻ, വാക്സിൻ എന്നിവ അടിയന്തരമായി ഇന്ത്യയിൽ ലഭിക്കുന്നതിനാണ് ഈ തുക ഉപയോഗിക്കുകയെന്നും കുട്ടികൾ പറഞ്ഞു. മെയ് മൂന്നിനാണ് ഇവരുടെ ഫണ്ട് രൂപീകരണം സോഷ്യൽ മീഡിയയിലൂടെ പ്രസിദ്ധീകരിച്ചത്. പഠിക്കുന്ന സ്‌കൂളിലെ കുട്ടികളുടെ കുടുംബാംഗങ്ങൾ, സഹപാഠികൾ എന്നിവർ നിർലോഭമായി ഫണ്ടിലേക്ക് സംഭാവന നല്കിയതായി ഇവർ പറഞ്ഞു.

ലിറ്റിൽ മെന്റേഴ്സ് എന്ന സംഘടന കോസ്റ്റോറിക്ക, ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലെ ദുരിതം അനുഭവിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനും, ആരോഗ്യ സംരക്ഷണത്തിനും ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നത്.

ഓക്സിജൻ കോൺസ്ട്രേയ്റ്റ്, വെന്റിലേറ്റേഴ്സ് എന്നിവയും ഡൽഹിയിലേക്ക് ഷിപ്പിങ് നടത്തുന്നതിനു ക്രമീകരണങ്ങൾ പൂർത്തീകരിച്ചതായും ഇവർ കൂട്ടിച്ചേർത്തു. അനേകർക്ക് മാതൃകയായ ഈ കുട്ടികളെ പ്രോത്സാഹിപ്പിക്കാൻ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP