Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊപ്പൽ സിറ്റി കൗൺസിൽ പ്ലേയ്സ് 6 ലേക്ക് ബിജു മാത്യു വീണ്ടും മത്സരിക്കുന്നു

കൊപ്പൽ സിറ്റി കൗൺസിൽ പ്ലേയ്സ് 6 ലേക്ക് ബിജു മാത്യു വീണ്ടും മത്സരിക്കുന്നു

പി.പി. ചെറിയാൻ

 കൊപ്പൽ സിറ്റി കൗൺസിൽ പ്ലേയ്സ് 6 ലേക്ക് മലയാ ളി ഐ.ടി വിദഗ്ധൻ ബിജു മാത്യു വീണ്ടും മത്സരിക്കുന്നു. മുഖ്യധാരാ അമേരിക്കരടക്കമുള്ള കൊപ്പേൽ സമൂഹത്തിന്റെ ഭൂരിഭാഗം പിന്തുണ ഇതിനകം ഉറപ്പാക്കിക്കൊണ്ടാണ് 'പൊതു പ്രവർത്തനം സമർപ്പിത ജീവിതം തന്നെ 'എന്നു വിശ്വസിക്കുന്ന ബിജു മാത്യു വീണ്ടും ജനവിധി തേടുന്നത്. മെയ് ഒന്നി നാണ് ഇലക്ഷനെങ്കിലും ഏർലി വോട്ടിങ് ഏപ്രിൽ19 മുതൽ 27 വരെയാണ്.

.2018. ജൂണിൽ നടന്ന റണ്ണോഫിൽ എതിർ സ്ഥാനാർത്ഥി ജോൺ ജൂണിനെ പരാജയപ്പെടുത്തിയാണ് ആദ്യമായി കോപ്പൽ സിറ്റി കൗൺസിലേക്ക് ബിജു തിരഞ്ഞെടുക്കപ്പെട്ടതു . കോപ്പൽ സിറ്റി കൗൺസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലായളിയായിരുന്നു ബിജു മാത്യു.41,000 ജനസംഖ്യയുള്ള സിറ്റിയിൽ കഴിഞ്ഞ പതിനാല് വർഷമായി ബിജു സജ്ജീവ സാന്നിധ്യമാണ്. സിറ്റി കൗൺസിലിന്റെ വിവിധ കമ്മിറ്റികളിൽ ബിജു അംഗമായിരുന്നു.

അമേരിക്കൻ രാഷ്ട്രീയ ഭൂമികയിൽ കാൽനൂറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമുള്ള ബിജു മാത്യു പൊതു പ്രവർത്തനം മഹനീയ ആശയങ്ങളുടെ ഉത്തരവാദിത്വം നിറഞ്ഞ ഏറ്റെടുക്ക ലാണെന്ന് വിശ്വസിക്കുന്ന സ്ഥാനാർത്ഥിയാണ്. അടിയുറച്ച ധാർമ്മികതയും അർപ്പണബോ ധവും ആവശ്യമുള്ള പൊതുരംഗം സാമൂഹിക നന്മക്കും ജനങ്ങളുടെ ഉന്നതിക്കും വേണ്ടി സമർപ്പിക്കപ്പെടുന്ന സേവന മനസ്ഥിതി കൂടിയാണ്.

പ്രാദേശിക ഭരണകൂടത്തിന്റെ ഭാഗമാവുന്നത് സാധാരണക്കാരുടെ ജീവിതത്തിൽ പരിവർ ത്തനമുണ്ടാക്കാൻ സഹായിക്കുമെന്നാണ് ബിജു മാത്യുവിന്റെ വിലയിരുത്തൽ. ജനങ്ങളുടെ മെച്ചപ്പെട്ട ജീവിതത്തിനും അവരുടെ സാമൂഹിക, സാമ്പത്തിക സുരക്ഷക്കും അച്ചടക്കത്തി നും, മുതിർന്നവരുടെ സംരക്ഷണത്തിനും കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനും ശ്രദ്ധേയ മായ സംഭാവന നൽകാൻ പ്രാദേശിക ഭരണകൂടങ്ങൾക്കാണ് കഴിയുക. അതുകൊണ്ട് ത ന്നെ അതിലൊരു പ്രാതിനിധ്യമാണ് ബിജു മാത്യു ആഗ്രഹിക്കുന്നത്. ശക്തമായ കൊപ്പേ ൽ, സുരക്ഷിതമായ കൊപ്പേൽ, ഊജസ്വലമായ കൊപ്പേൽ എന്നതാണ് ബിജുവിന്റെ മുദ്രാ വാക്യം.

മാസച്യൂസെറ്റ്സിലെ ബോസ്റ്റണിൽ നിന്നും ഡാളസിലേക്ക് തട്ടകം മാറ്റിയ ബിജു മാ ത്യു കഴിഞ്ഞ പതിനാല് വർഷമായി കൊപ്പേൽ നിവാസിയാണ്. ഇവിടെത്തിയ കാലം മുതൽ പ്രാദേശിക രാഷ്ട്രീയത്തിൽ സജീവമായ അദ്ദേഹം നിലവിൽ കൊപ്പേൽ റിക്രിയേ ഷൻ ഡവലപ്പ്മെന്റ് കോർപ്പറേഷൻ വൈസ് പ്രസിഡന്റാണ്. സിറ്റി ബോർഡിൽ എട്ടുവർഷ വും പാർക്സ് ആൻഡി റിക്രിയേഷൻ ബോർഡിൽ നാലുവർഷവും പ്രവർത്തിക്കുകയു ണ്ടായി. കോപ്പേൽ ലീഡർഷിപ്പ് സംവിധാനത്തിൽ ഭാഗമാവുക വഴി സിറ്റിയുടെ വിവിധ വകുപ്പ് തലവന്മാരുമായി അടുത്തിടപെടുകയും സിറ്റി ഭരണത്തിന്റെ ഉള്ളറകൾ മനസിലാ ക്കുകയും ചെയ്തു. കൊപ്പേൽ സിറ്റിസൺസ് പൊലീസ് അക്കാഡമി ബിരുദധാരിയായ ബി ജു അക്കാഡമിയുടെ ആലുംനൈ ഗ്രൂപ്പായ സിപിഎ.സി അംഗമാണ്. കോപ്പേൽ പൊലീസ് ഡിപ്പാർട്ട്മെന്റിന്റെ ഭാഗമായ സി.ഒ.പിയിൽ (സിറ്റിസൺസ് ഓൺ പട്രോൾ) അംഗത്വം വഴി ജനജീവിതത്തിന്റെ സമസ്ത മേഖലകളെക്കുറിച്ചുള്ള അറിവു നേടാനും അദ്ദേഹത്തിന് ക ഴിഞ്ഞു.

ഇതിനു പുറമെ സാമൂഹ്യരംഗത്തും ബിജു മാത്യു സജീവം. കൊപ്പേൽ റോട്ടറി ക്ലബ്ബിലും കോട്ടൺവുഡ് ക്രീക്ക് പി.ടി.ഒയിലും പ്രവർത്തിക്കുന്നു. സിറ്റിയിലെ ഡാഡ്സ് ക്ലബ്ബിലും അംഗത്വമുണ്ട്. വാക്ക് ടു സ്‌കൂൾ വെനസ്ഡേ എന്ന സംഘടനയിലും സജീവമാണ്.
ബോസ്റ്റണിലെ സഫോക് യൂണിവേഴ്സിറ്റിയിൽ നിന്നും കമ്പ്യൂട്ടർ എൻജിനിയറിംഗിൽ ബിരുദവും ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്നും മാസ്റ്റേഴ്സും നേടിയ ബിജു മാത്യു ഇരുപതു വർഷമായി ഐ.ടി മേഖലയിൽ പ്രവർത്തിക്കുന്നു. ഫിസിഷ്യൻ അസിസ്റ്റന്റായ ഷിജിയാണ് ഭാര്യ. മൂന്ന് ആൺകുട്ടികളുടെ പിതാവാണ്.
ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ചർച്ച് അംഗമാണ്. സ്പോർട്സ്മാൻ കൂടി യായ ബിജു മാത്യുവിന് ബാഡ്മിന്റണിലും സൈക്കിളിംഗിലുമാണ് കമ്പം.

മലയാളി സമൂഹത്തിന്റെ ശക്തമായ സാന്നിധ്യമുള്ള കൊപ്പേലിലെ എല്ലാ മലയാളികളും വോട്ടവകാശം വിനിയോഗിച്ച് തന്നെ വിജയിപ്പിക്കാൻ ശ്രമിക്കണമെന്ന് ബിജു മാത്യു അഭ്യ ർത്ഥിക്കുന്നു.

ഭാര്യ ഷിജി ഫിസിഷ്യൻ അസിസ്റ്റന്റാണ്. മൂന്ന് ആൺമക്കളും ഉണ്ട്. ബിജുവിന്റെ വിജയം ഇന്ത്യൻ സമൂഹത്തിനും, പ്രത്യേകം മലയാളികൾക്കും അഭിമാനിക്കാവുന്നതാണ്. മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ്(ഫാർമേഴ്സി ബ്രാഞ്ച്) അംഗം കൂടിയാണ് ബിജു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP