Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജോ ബൈഡനും കമലാ ഹാരിസും ഫെഡക്സ് കേന്ദ്രത്തിലുണ്ടായ ആക്രമണത്തിൽ ഖേദം പ്രകടിപ്പിച്ചു

ജോ ബൈഡനും കമലാ ഹാരിസും ഫെഡക്സ് കേന്ദ്രത്തിലുണ്ടായ ആക്രമണത്തിൽ ഖേദം പ്രകടിപ്പിച്ചു

പി.പി. ചെറിയാൻ

ഇ ന്ത്യാനാപോളിസ്: ഇന്ത്യാനപോളിസിലെ ഫെഡക്സ് കേന്ദ്രത്തിലുണ്ടായ ആക്രമണത്തിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും ഖേദം പ്രകടിപ്പിച്ചു.ഗൺ വയലൻസ് അമേരിക്കയെ ഗ്രസിച്ച മാറാവ്യാധിയായിരിക്കുന്നു. ഇതൊരിക്കലും അംഗീകരിക്കാനാവില്ല . നാം ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു . വെടിവെപ്പിൽ ജീവൻ നഷ്ടപെട്ടവരുടെ കുടുംബാങ്ങളെ ദൈവം ആശ്വസിപ്പിക്കട്ടെ ൃ. ആശുപത്രിയിൽ മുറിവേറ്റു കഴിയുന്നവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും ബൈഡൻ ആശംസിച്ചു . ഇവരോടുള്ള ആദരസൂചകമായി വൈറ്റ് ഹൗസ് ഉൾപ്പടെ എല്ലായിടത്തും ദേശീയ പതാക പകുതി താഴ്‌ത്തി കെട്ടുവാൻ പ്രസിഡന്റ് നിർദേശ നൽകി .

വെടിവയ്പിൽ കൊല്ലപ്പെട്ട നാലുപേർ സിക്ക് വംശജർ ഉൾപ്പെടെ എട്ടുപേരുടേയും വിവരങ്ങലും ചിത്രവും മാധ്യമംഗൾക്കു നൽകി . അമർജിത് ജോഹൽ (66), ജസ്വിന്ദർ കൗർ (64), അമർജിത് സ്‌ക്കോൺ (48), ജസ്വിന്ദർ സിങ് (68), കാർലി സ്മിത്ത് (19), സമറിയ ബ്ലാക്ക്വെൽ (19), മാത്യു ആർ. അലക്സാണ്ടർ (32), ജോൺ വൈസെർട്ട് (74) എന്നിവരാണ് കൊല്ലപ്പെട്ടവർ.വെടിയുതിർത്ത ഫെഡക്സിലെ മുൻ ജീവനക്കാരൻ സ്‌ക്കോട്ട് ഹോൾ (19) സ്വയം വെടിവെച്ച് ആത്മഹത്യ ചെയുകയായിരുന്നു.

ഡെലിവറി സ്ഥാപനത്തിലെ ജീവനക്കാരിൽ തൊണ്ണൂറ് ശതമാനവും ഇന്ത്യൻ വംശജരായ അമേരിക്കക്കാരാണ്. അതിൽ ഭൂരിഭാഗവും പ്രദേശവാസികളായ സിഖുകാരാണ്. സിക്ക് വംശജർ കൊല്ലപ്പെട്ട സംഭവത്തിൽ സിഖ് കൊയലേഷൻ എക്സികൂട്ടീവ് ഡയറക്ടർ സത്ജിത് കൗർ നടുക്കം പ്രകടിപ്പിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP