Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാൻസർ ബാധിച്ചു മരണത്തിനു കീഴടങ്ങി ന്യൂയോർക്ക് മലയാളി; ‌വിടവാങ്ങിയത് കോതമംഗലം സ്വദേശിനി ഷിജി പെരുവിങ്കൽ

കാൻസർ ബാധിച്ചു മരണത്തിനു കീഴടങ്ങി ന്യൂയോർക്ക് മലയാളി; ‌വിടവാങ്ങിയത് കോതമംഗലം സ്വദേശിനി ഷിജി പെരുവിങ്കൽ

സ്വന്തം ലേഖകൻ

ന്യുയോർക്ക്: കോതമംഗലം പെരുവിങ്കൽ പരേതനായ ചാക്കപ്പന്റെയും അന്നമ്മയുടെയും പുത്രി ഷിജി പെരുവിങ്കൽ (43) ന്യുഹൈഡ് പാർക്കിൽ നിര്യാതയായി. ഒരു വർഷമായി കാൻസർ ചികിൽസയിലായിരുന്നു.

1987ൽ കുടുംബ സമേതം അമേരിക്കയിലെത്തിയ ഷിജി മംഗലാപുരം സിറ്റി കോളജ് ഓഫ് ഫിസിയൊതെറപിയിൽ നിന്ന് ബിരുദവും പിന്നീട് യു.എസിൽ നിന്ന് ഡോക്ടറേറ്റും നേടി.

അമ്മ അന്നമ്മക്കു പുറമെ മൂത്ത ജ്യേഷ്ടന്മാരായ ജദീഷ്, രാജേഷ് എന്നിവരും ന്യു യോർക്കിലുണ്ട്. ഏമി, ടിന്റു എന്നിവരാണു സഹോദര ഭാര്യമാർ. അലക്സിസ്, റിയ, ജൂലിയ, എവെറി എനിവർ സഹോദരപുത്രരാണ്.

മാത്യു അരികുപുറത്ത്, സാറാമ്മ ജോസഫ്, ചെറിയാൻ അരികുപുറത്ത്, പൗലോസ് അരികുപുറത്ത്, വർഗീസ് അരികുപുറത്ത്, ജോസഫ് അരികുപുറത്ത്, ജയിംസ് അരികുപുറത്ത്, മറിയക്കുട്ടി പുതുശേരിൽ എൽദോ അരികുപുറത്ത് എന്നിവർ മാത്രുസഹോദരരാണ് (എല്ലാവരും അമേരിക്കയിൽ).

പൊതുദർശനം: ഏപ്രിൽ 18 ഞായർ 5 മുതൽ 8 വരെ: പാർക്ക് ഫ്യൂണറൽ ചാപ്പൽ, 2175 ജെറിക്കോ ടേൺപൈക്ക്, ഗാർഡൻ സിറ്റി പാർക്ക്, ന്യുയോർക്ക്11040

സംസ്‌കാര ശുശ്രൂഷ ഏപ്രിൽ 19 രാവിലെ 9 മണി: സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് മലങ്കര സിറിയൻ ഓർത്തഡോക്സ് ചർച്ച്, 4550 മെറിക്ക് റോഡ്, മസപെക്വ, ന്യു യോർക്ക്11758

തുടർന്ന് സംസ്‌കാരം സെന്റ് ചാൾസ്/റിസറക്ഷൻ സെമിത്തേരീസ്, 2015 വെൽ വുഡ് അവന്യു, ഫാർമിങ്ങ്ഡേൽ, ന്യുയോർക്ക് 11735.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP