Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

2024 ൽ ട്രമ്പ് മത്സരിക്കാൻ തീരുമാനിച്ചാൽ മത്സരിക്കില്ല, പിന്തുണക്കും: നിക്കിഹേലി

2024 ൽ ട്രമ്പ് മത്സരിക്കാൻ തീരുമാനിച്ചാൽ മത്സരിക്കില്ല, പിന്തുണക്കും: നിക്കിഹേലി

പി.പി.ചെറിയാൻ

വാഷിങ്ടൺ ഡി.സി.: 2024 ൽ നടക്കുന്ന യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ട്രമ്പ് മത്സരിക്കുകയാണെങ്കിൽ ഞാൻ മത്സര രംഗത്തുണ്ടാകയില്ലെന്നും, ട്രമ്പിന് പിന്തുണ നൽകുമെന്നും മുൻ യു.എസ്. അംബാസിഡർ നിക്കിഹേലി പറഞ്ഞു.

സൗത്ത് കരോലിന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ഏപ്രിൽ 12 തിങ്കളാഴ്ച ന്യൂസ് കോൺഫ്രൻസിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് ഹേലി ഈ സുപ്രധാനപ്രഖ്യാപനം നടത്തിയത്.

റിപ്പബ്ലിക്കൻ പാർട്ടിയുടെ 2024ലെ പ്രസിഡന്റ് സ്ഥാനാർ്തഥിയാകും നിക്കിയെന്ന് പ്രചരണം ശക്തമായിരുന്ന സാഹചര്യത്തിൽ നിക്കിയുടെ പ്രസ്താവന രാഷ്ട്രീയവൃത്തങ്ങളിൽ ഞെട്ടൽ ഉളവാക്കി.

ട്രമ്പിന്റെ ജനപിന്തുണക്കു ഇതുവരെ ഒരു കുറവും ഉണ്ടായിട്ടില്ലെന്നും 2024 ൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥി ട്രമ്പ് തന്നെയായിരിക്കുമെന്നാണ് നിക്കിയുടെ പ്രസ്താവന അടിവരയിടുന്നത്.

ജനുവരി 6ന് കാപിറ്റോളിൽ നടന്ന സംഭവത്തിൽ നിക്കി ഹേലി ട്രമ്പിനെ ശക്തമായ വിമർശിച്ചിരുന്നുവെങ്കിലും, ട്രമ്പിനെ പിണക്കാൻ ഒരിക്കലും അവർ ആഗ്രഹിച്ചിരുന്നില്ല. ട്രമ്പിൽ നിന്നും അല്പം മാറി സഞ്ചരിക്കുവാനാണ് ഹേലി എപ്പോഴും ശ്രമിച്ചിട്ടുള്ളത്.ഈയിടെ ട്രമ്പ് റിപ്പബ്ലിക്കൻ പാർട്ടി നേതാക്കളെ വിമർശിച്ചതിനെ ശരിവെക്കുന്ന രീതിയിലാണ് നിക്കി തന്റെ പ്രസ്താവന അവസാനിപ്പിച്ചത്.

ട്രമ്പ് പ്രസിഡന്റ് സ്ഥാനാർത്ഥിയാകുകയാണെങ്കിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദേശിക്കുന്ന പേർ നിക്കി ഹേലിയുടേതായിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കണക്കുകൂട്ടുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP