Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബൈബിൾ പഠനത്തിനും പ്രാർത്ഥനക്കും കലിഫോർണിയ ഗവൺമെന്റ് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം സുപ്രീം കോടതി നീക്കി

ബൈബിൾ പഠനത്തിനും പ്രാർത്ഥനക്കും കലിഫോർണിയ ഗവൺമെന്റ് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം സുപ്രീം കോടതി നീക്കി

പി പി ചെറിയാൻ

കലിഫോർണിയ : വീടിനകത്ത് ഒത്തുചേർന്നുള്ള ബൈബിൾ പഠനം പ്രെയർ മീറ്റിങ് എന്നിവക്ക് കാലിഫോർണിയ സർക്കാർ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം സുപ്രീം കോടതി നീക്കം ചെയ്തു .ഏപ്രിൽ 9 വെള്ളിയാഴ്ച നാലിനെതിരെ അഞ്ചു വോട്ടുകൾക്കാണ് സുപ്രീം കോടതി നിയന്ത്രണം എടുത്തു മാറ്റിയത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെടെ നാലുപേർ നിയന്ത്രണത്തെ അനുകൂലിച്ചു.

കോവിഡ് മഹാമാരി വ്യാപകമായതിനെ തുടർന്നാണ് കാലിഫോര്ണിയയിൽ വീടുകളിൽ പ്രാത്ഥനക്കും ബൈബിൾ പഠനത്തിനുമായി കൂട്ടം കൂട്ടിവരുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയത് .

മതപരമായ ചടങ്ങുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിന് മുൻപ് ഷോപ്പിംഗിനും സിനിമാ തിയറ്ററുകളിലും കൂട്ടം കൂടിവരുന്നതിലുള്ള റിസ്‌കിനെക്കുറിച്ച് പഠിക്കേണ്ടതായിരുന്നു എന്ന് കോടതി ചൂണ്ടികാണിച്ചുവീടുകളിൽ മൂന്നിൽ കൂടുതൽ ആളുകൾ കൂടി വരുന്നതിന് മാത്രം അനുമതി നൽകിയപ്പോൾ മറ്റു പല സ്ഥലങ്ങളിലും ഇതിൽ കൂടുതൽ ആളുകൾ ഒന്നിച്ചു കൂടുന്നതിന് കൃത്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നില്ലെന്നും കോടതി ചൂണ്ടികാട്ടി .

കാലിഫോർണിയ ഗവർണർ ഗവിൻ ന്യൂസം കോവിഡ് മഹാമാരിയുടെ മറവിൽ ഏർപ്പെടുത്തിയ മതപരമായ ചടങ്ങുകൾക്കുള്ള നിയന്ത്രണങ്ങളെ ചോദ്യം ചെയ്തു അനവധി വ്യവഹാരങ്ങളാണ് പല കോടതികളിലായി ഫയൽ ചെയ്യപ്പെട്ടത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP