Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബൈഡന്റെ ആഭ്യന്തര നയ ഉപദേശകരായി രണ്ട് ഇന്ത്യൻ അമേരിക്കക്കാർ കൂടി

ബൈഡന്റെ ആഭ്യന്തര നയ ഉപദേശകരായി രണ്ട് ഇന്ത്യൻ അമേരിക്കക്കാർ കൂടി

 പി.പി. ചെറിയാൻ

വാഷിങ്ടൻ ഡിസി: ജോ ബൈഡൻ - കമല ഹാരിസ് ടീമിന്റെ ഡൊമസ്റ്റിക് പോളിസി ഉപദേശകരായി ഇന്ത്യൻ അമേരിക്കൻ കൂടിയായ ചിരാഗ് ബെയ്ൻ, പ്രൊണിറ്റ ഗുപ്ത എന്നിവരെ ബൈഡൻ നിയമിച്ചു. ഇതു സംബന്ധിച്ചു മാർച്ച് അഞ്ചിനാണു വൈറ്റ് ഹൗസ് സ്ഥിരീകരണം നൽകിയത്.

ഇന്ത്യൻ അമേരിക്കൻ വംശജർ അമേരിക്ക കയ്യടക്കുന്നു എന്നു ബൈഡൻ തമാശ രൂപേണ പ്രസ്താവിച്ചതിനു തൊട്ടടുത്ത ദിവസം തന്നെ രണ്ടു പേരെ നിയമിച്ചത് ഏറെ ചർച്ചാവിഷയമായി. ബൈഡൻ വൈസ് പ്രസിഡന്റായിരിക്കുമ്പോൾ ഒബാമ ഭരണത്തിൽ ഇരുവരും സുപ്രധാന പങ്കു വഹിച്ചിരുന്നു.

ചിരാഗ് ക്രിമിനൽ ജസ്റ്റിസിന്റേയും ഗുപ്ത ലേബർ ആൻഡ് വർക്കേഴ്സിന്റേയും ചുമതലയിലാണ് നിയമിച്ചിരിക്കുന്നത്. ഇരുവർക്കും സെനറ്റിന്റെ അംഗീകാരം ആവശ്യമില്ല. ബൈഡന്റെ സ്റ്റാഫായി ട്ടാണ് ഇവരെ നിയമിച്ചിരിക്കുന്നത്. സിവിൽ റൈറ്റ്സ് ക്രൈംസ് പോസിക്യൂട്ടറായി ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് സിവിൽ റൈറ്റ്സ് ഡിവിഷണിൽ ചിരാഗ് പ്രവർത്തിച്ചിരുന്നു. ഗുപ്താ ബൈഡൻ ഭരണത്തിൽ ലേബർ ഡിപ്പാർട്ട്മെന്റ് വുമൻസ് ബ്യൂറോ ഡപ്യൂട്ടി ഡയറക്ടറായിരുന്നു.

ഇന്ത്യൻ മാതാപിതാക്കൾക്ക് ഒട്ടാവയിൽ ജനിച്ച മകനാണ് ചിരാഗ്. 2000 ത്തിലാണ് ചിരാഗ് അമേരിക്കൻ പൗരത്വം നേടിയത്. കേം ബ്രിഡ്ജ് യൂണിവേഴ്സിറ്റി യെയ്ൽ കോളജിൽ നിന്നു ബിരുദവും ഹാർവാർഡ് ലോ സ്‌കൂളിൽ നിന്നും നിയമബിരുദവും കരസ്ഥമാക്കി.

ഗുപ്ത ക്ലാർക്ക് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്നു പബ്ലിക്ക് അഡ്‌മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP