Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബോർഡർ പെട്രോൾ ടെക്സസ്സിൽ വിട്ടയച്ച 108 അനധികൃത കുടിയേറ്റക്കാർക്ക് കോവിഡെന്ന് അധികൃതർ

ബോർഡർ പെട്രോൾ ടെക്സസ്സിൽ വിട്ടയച്ച 108 അനധികൃത കുടിയേറ്റക്കാർക്ക് കോവിഡെന്ന് അധികൃതർ

പി പി ചെറിയാൻ

ബ്രൗൺസ് വില്ല: ടെക്സസ്സ് മെക്സിക്കോ അതിർത്തി നഗരമായ ബ്രൗൺസ് വില്ലയിൽ ബോർഡർ പെട്രോൾ സ്വതന്ത്രരായി വിട്ടയച്ച 108 അനധികൃത കുടിയേറ്റക്കാർക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചതായി സിറ്റി അധികൃതർ അറിയിച്ചു.

ജനുവരി 25 മുതൽ കുടിയേറ്റക്കാരിൽ നടത്തിയ കോവിഡ് റാപ്പിഡ് പരിശോധനയിൽ 6.3 ശതമാനത്തിനകം കോവിഡ് 19 പോസിറ്റീവ് കണ്ടെത്തിയതായി സിറ്റി വക്താവ് ഫിലിപ്പ് റൊമേറൊ പറഞ്ഞു.

കൊറോണ വൈറസ് പോസിറ്റീവാണെന്ന കണ്ടെത്തിയാലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇവർ സഞ്ചരിക്കുന്നത് തടയാൻ സിറ്റിക്ക് അധികാരമില്ലെന്നും ഫിലിപ്പ് പറഞ്ഞു.

ഫെഡറൽ ഗൈഡ് ലൈൻ വിധേയമായി ഇവർ ക്വാറന്റൈയ്ൻ പോകാൻ ഉപദേശിക്കുകയല്ലാതെ നിർബദ്ധിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ബ്രൗൺസ് വില്ല ബസ് സ്റ്റാന്റിൽ എത്തിച്ചേർന്ന് വരെയാണ് കോവിഡ് റാപിസ് ടെസ്റ്റിന് വിധേയരാക്കിയത്. ഇവർ മേരിലാന്റ്, ന്യൂജേഴ്സി തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര പുറപ്പെട്ടവരായിരുന്നു.

അനധികൃത കുടിയേറ്റക്കാരെ മെക്സിക്കൊ ടെക്സസ്സ് അതിർത്തി സിറ്റികളിൽ സ്വതന്ത്ര്യരായി ഇറക്കിവിടുന്ന ഭരണകൂടത്തിന്റെ നയം കൂടുതൽ അപകടം ക്ഷണിച്ചുവരുത്തുമെന്നും നിതന്ത്രണാധീനമായ കോവിഡ് 19 കൂടുതൽ വ്യാപിക്കുന്നതിന് സാധ്യത വർദ്ധിക്കുമെന്നും സിറ്റി അധികൃതർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP