Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡിലവർ സയ്യദ് സ്മോൾ ബിസിനസ്സ് അഡ്‌മിനിസ്ട്രേഷൻ ഡപ്യൂട്ടി അഡ്‌മിനിസ്ട്രേറ്റർ

ഡിലവർ സയ്യദ് സ്മോൾ ബിസിനസ്സ് അഡ്‌മിനിസ്ട്രേഷൻ ഡപ്യൂട്ടി അഡ്‌മിനിസ്ട്രേറ്റർ

പി പി ചെറിയാൻ

വാഷിങ്ടൺ: പാക്കിസ്ഥാൻ അമേരിക്കൻ ഡിലവർ സയ്യദിനെ സ്മോൾ ബിസിനസ്സ് അഡ്‌മിനിസ്ട്രേഷൻ ഡപ്യൂട്ടി അഡ്‌മിനിസ്ട്രേറ്ററായി പ്രസിഡന്റ് ബൈഡൻ നിയമിച്ചു.

എ എ പി ഐ വിക്ടറി ഫണ്ട് ഉപാദ്ധ്യക്ഷനായ സയ്യദിനെ മാർച്ച് 3നാണ് പുതിയ തസ്തികയിൽ നിയമിച്ചുകൊണ്ട് ബൈഡൻ ഉത്തരവിട്ടത്.

സയ്യദിനെ നിയമനം സെനറ്റ് അംഗീകരിച്ചാൽ ഏറ്റവും ഉയർന്ന റാങ്കിൽ എത്തുന്ന ആദ്യ മുസ്ലിം അമേരിക്കനായിരിക്കും സയ്യദ്. അതോടൊപ്പം കാബിനറ്റ് റാങ്കിൽ എത്തുന്ന ആദ്യ പാക്കിസ്ഥാൻ അമേരിക്കൻ കൂടിയായിരിക്കും സയ്യദ്.

'ഞാൻ ഏറ്റവും വിനയാന്വിതം, ബഹുമാന്യനുമായിരിക്കുന്ന ഈ നിയമനത്തിലൂടെ' സയ്യദ് തന്റെ ഫേസ്‌ബുക്ക് പേജിൽ കുറിച്ചു.

ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമായി സ്ഥാനവും, സമയവുമാണിതെന്ന് അദ്ദേഹം പറഞ്ഞു.

സയ്യദ് ഈ സ്ഥാനത്തിന് ഏറ്റവും അർഹനായ വ്യക്തിയാണെന്ന് 2016 ൽ എ എ പി ഐ വിക്ടറി ഫണ്ട് സ്ഥാപിക്കുന്നതിന് സയ്യദിനൊപ്പമുണ്ടായിരുന്ന ശേഖർ നരസിംഹൻ അഭിപ്രായപ്പെട്ടു. നിരവധി മുസ്ലിം സംഘടനകളും സയ്യദിന്റെ നിയമനത്തിൻ ആഹ്ലാദം പങ്കിട്ടു.

പാക്കിസ്ഥാനിൽ നിന്നും പഠനത്തിനായി ഒഹായോവിലെ കോളേജിൽ എത്തിയതാണ് സയ്യദ് യൂണിവേഴ്സിറ്റി ഓഫ് ടെക്സസ്സ്, പെൻസിൽവാനിയ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലാണ് കോളേജ് വിദ്യാഭ്യാസം പൂർത്തീകരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP