Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ന്യൂയോർക്ക് എയർപോർട്ടിൽ നാഷണൽ ഗാർഡിനെ വിന്യസിക്കും; കോവിഡ് പരിശോധന ശക്തമാക്കും: ഗവർണർ

ന്യൂയോർക്ക് എയർപോർട്ടിൽ നാഷണൽ ഗാർഡിനെ വിന്യസിക്കും; കോവിഡ് പരിശോധന ശക്തമാക്കും: ഗവർണർ

പി.പി.ചെറിയാൻ

ന്യൂയോർക്ക്: ന്യൂയോർക്കിൽ കോവിഡ് വ്യാപനത്തിന്റെ നിരക്ക് അസാധാരണമാംവിധം വർദ്ധിച്ചതിനെ തുടർന്ന് എയർപോർട്ടിൽ എത്തുന്ന യാത്രക്കാർക്ക കോവിഡ് പരിശോധന നടത്തുന്നതിനായി നാഷനൽ ഗാർഡിനെ വിന്യസിക്കാൻ തീരുമാനിച്ചതായി ന്യൂയോർക്ക് ഗവർണർ കുമോ വെള്ളിയാഴ്ച വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഹോളിഡേ സീസൺ അടുത്തുവരുന്നതോടെ വിമാനത്താവളങ്ങളിൽ യാത്രക്കാർ വർധിക്കുമെന്നും ഹോട്സ്പോട്ടുകളിൽ നിന്നും എത്തുന്നവരുടെ കൈവശം കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം ഇല്ലെങ്കിൽ അവരെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്നും ഗവർണർ ആൻഡ്രൂ കുമോ പറഞ്ഞു. നെഗറ്റീവ് പരിശോധനാ ഫലവുമായി എത്തുന്നവർ വീണ്ടും നാലു ദിവസത്തിനുള്ളിൽ കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പു വരുത്തേണ്ടതാണ്. അങ്ങനെയാണെങ്കിൽ 14 ദിവസത്തെ നിർബന്ധ ക്വാറന്റിൻ ഒഴിവാക്കണമെന്നും ഗവർണർ പറഞ്ഞു.

ന്യൂയോർക്കിൽ വെള്ളിയാഴ്ച മാത്രം 3209 കേസുകൾ റിപ്പോർട്ടു ചെയ്യപ്പെട്ടു. മാസങ്ങൾക്കു ശേഷം ഇത്രയും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ആദ്യമായാണ്. ന്യൂയോർക്ക് സിറ്റിയിൽ മാത്രം 700 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. രോഗം ഇത്രയും വർധിക്കുന്നതിന് വിവാഹ, ബർത്ഡേ പാർട്ടികളും യൂണിവേഴ്സിറ്റികളും സ്‌കൂളുകളും തുറന്നു പ്രവർത്തിക്കുന്നത് മൂലമാണെന്ന് ഗവർണർ കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP