Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒക്ടോബർ 25 രാഷ്ട്രത്തിനുവേണ്ടി ഉപവസിച്ച് പ്രാർത്ഥിക്കുന്ന ദിവസമായി വേർതിരിക്കണം: ഫ്രാങ്ക്ളിൻ ഗ്രഹാം

ഒക്ടോബർ 25 രാഷ്ട്രത്തിനുവേണ്ടി ഉപവസിച്ച് പ്രാർത്ഥിക്കുന്ന ദിവസമായി വേർതിരിക്കണം: ഫ്രാങ്ക്ളിൻ ഗ്രഹാം

പി.പി. ചെറിയാൻ

വാഷിങ്ടൺ: അമേരിക്ക ഇന്ന് അഭിമുഖീകരിക്കുന്ന അതിസങ്കീർണ്ണ വിഷയങ്ങളിൽ ദൈവീക ഇടപെടൽ അനിവാര്യമാണെന്നും, അതിനായി ദൈവത്തോട് മുട്ടിപ്പായി പ്രാർത്ഥിക്കണമെന്നും, ഒക്ടോബർ 25 ഞായറാഴ്ച ക്രൈസ്തവ വിശ്വാസികൾ ഉപവാസത്തിനും, പ്രാർത്ഥനയ്ക്കുമായി മാറ്റിവയ്ക്കണമെന്നും ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസിയേഷൻ പ്രസിഡന്റും, സിഇഒയുമായ ഫ്രാങ്ക്ളിൻ ഗ്രഹാം അഭ്യർത്ഥിച്ചു.

മഹാമാരിയുടെ ദുരിതം അനുഭവിക്കുന്ന ബഹുഭൂരിപക്ഷം ജനവിഭാഗം, തെരഞ്ഞെടുപ്പിന്റെ അനിശ്ചിതത്വത്തിൽ അമേരിക്കയുടെ ഭാവി എന്തായിരിക്കുമെന്ന് വേവലാതിപ്പെടുന്നവർ, വംശീയ ആക്രമണങ്ങൾ വർധിച്ചുവരുന്നതിൽ ആശങ്കാകുലരായ ന്യൂനപക്ഷം എന്നിവർക്ക് ഇതിനു പരിഹാരം കണ്ടെത്തണമെങ്കിൽ അദൃശ്യനായ ദൈവത്തിന്റെ സാന്നിധ്യം ആവശ്യമാണ്.

ഒക്ടോബർ 25 ഞായറാഴ്ച വ്യക്തികളും കുടുംബങ്ങളും പ്രാർത്ഥനയിൽ പങ്കുചേരണമെന്നും ഫ്രാങ്ക്ളിൻ അഭ്യർത്ഥിച്ചു. രാജ്യത്തിന്റെ ഭാവി നോക്കിക്കാണുന്നത് ഇന്നത്തെ യുവതലമുറകളിലൂടെയാണ്. ഇന്ന് നിലവിലിരിക്കുന്ന സാഹചര്യത്തിൽ മക്കളേയും കൊച്ചുമക്കളേയും ദേശസ്നേഹത്തിൽ നിന്നും അകറ്റിക്കളഞ്ഞുകൂടാ എന്നും അദ്ദേഹം പറഞ്ഞു.

നവംബർ 3-ന് നടക്കുന്ന അമേരിക്കൻ തെരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ തുടർഭരണം നന്മയും, ഭാവിയും ശോഭനമാക്കുമെന്ന് ഉറപ്പുള്ള കരങ്ങളിൽ എത്തിച്ചേരണം. കഴിഞ്ഞ മാസം ഫ്രാങ്ക്ളിൻ അഹ്വാനം ചെയ്തിരുന്നതനുസരിച്ച് വാഷിങ്ടൺ ഡിസിയിൽ നടന്ന പ്രാർത്ഥനയിൽ ആയിരക്കണക്കിന് ആളുകൾ സമർപ്പണബോധത്തോടെ പങ്കെടുത്തു. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തുന്നതിന് ഏറ്റവും മൂർച്ഛയേറിയ ആയുധം പ്രാർത്ഥന മാത്രമാണെന്നും ഫ്രാങ്ക്ളിൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP