Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ട്രംപിന്റെ പേര് ചേർത്താലേഖനം ചെയ്ത ആന- വിദ്യാർത്ഥിയുടെ പാർക്കിങ് പാസ് റദ്ദാക്കിയ നടപടിക്കെതിരേ കോടതയിൽ

ട്രംപിന്റെ പേര് ചേർത്താലേഖനം ചെയ്ത ആന- വിദ്യാർത്ഥിയുടെ പാർക്കിങ് പാസ് റദ്ദാക്കിയ നടപടിക്കെതിരേ കോടതയിൽ

പി.പി. ചെറിയാൻ

ഫ്ളോറിഡ: വോൾസിയ കൗണ്ടി പബ്ലിക് സ്‌കൂൾ പാർക്കിങ് ലോട്ടിൽ ട്രംപിന്റെ പേര് എഴുതിയ ആനയുടെ സ്റ്റാച്യു ട്രക്കിന് പുറകിൽ വച്ചു പാർക്ക് ചെയ്ത വിദ്യാർത്ഥിയുടെ പാർക്കിങ് പാസ് സ്‌കൂൾ അധികൃതർ റദ്ദ് ചെയ്തതിനെ ചോദ്യം ചെയ്ത് ഫ്ളോറിഡ സ്‌കൂൾ ഡിസ്ട്രിക്ടിനെതിരേ ടയ്ലർ മാക്സ്വെൽ (18) കേസ് ഫെയൽ ചെയ്തു.

മാക്സ്വെൽ 2016 -ൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് മുത്തച്ഛനിൽ നിന്നും ലഭിച്ച ആനയെ പെയിന്റ് ചെയ്ത് പ്രദർശിപ്പിച്ചെന്നും, അന്ന് ഡ്രൈവിങ് ലൈസൻസ് ഇല്ലാതിരുന്ന മാക്സ്വെല്ലിന് ഇപ്പോൾ ലൈസൻസ് ലഭിച്ചപ്പോൾ തന്റെ വാഹനമായ ട്രക്കിന് പുറകിൽ മനോഹരമായി അലങ്കരിച്ച ട്രംപിന്റെ പേര് എഴുതിയ ആനയുടെ പ്രതിമ സ്ഥാപിക്കുകയായിരുന്നു. ഈ ട്രക്കുമായിട്ടാണ് വിദ്യാർത്ഥി സ്‌കൂൾ പാർക്കിങ് ലോട്ടിൽ എത്തിയത്.

സ്‌കൂളിൽ എത്തി നാലു മണിക്കൂർ കഴിഞ്ഞപ്പോൾ പ്രിൻസിപ്പൽ വിളിപ്പിച്ചു. വാഹനം പാർക്കിങ് ലോട്ടിൽ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടു. ഇതിനെക്കുറിച്ച് ചോദിച്ചറിയുന്നതിന് പിതാവ് സ്‌കൂളിൽ എത്തിയെങ്കിലും സ്‌കൂൾ അധികൃതർ കൂടുതൽ വിശദീകരണം നൽകിയില്ല. പിറ്റേദിവസവും മാക്സ്വെൽ ട്രക്കുമായി സ്‌കൂളിൽ എത്തി. അന്നുതന്നെ പാർക്കിങ് പാസ് റദ്ദ് ചെയ്തതായി അറിയിപ്പ് ലഭിച്ചു.

ഇതിനെതിരേയാണ് ഫെഡറൽ ലോ സ്യൂട്ട് ഫയൽ ചെയ്തിരിക്കുന്നത്. ഫ്രീഡം ഓഫ് സ്പീച്ചിന്റെ ലംഘനമാണ് സ്‌കൂൾ അധികൃതർ നടത്തിയിരിക്കുന്നതെന്നാണ് വിദ്യാർത്ഥിയുടെ വാദം. സ്‌കൂൾ അധികൃതരുടെ നടപടി കോടതി സ്റ്റേ ചെയ്തു. അടുത്ത ഉത്തരവ് വരുന്നതുവരെ പ്രതിമയുമായി സ്‌കൂളിൽ വരുന്നതിനുള്ള അനുമതിയും നൽകിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP