Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യു.എസ്. സ്റ്റേറ്റ് സെക്രട്ടറി പോംപെയോ ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ്, ഇൻഡോനേഷ്യ സന്ദർശനത്തിന്

സ്വന്തം ലേഖകൻ

യുണൈറ്റഡ് സ്റ്റേറ്റ്‌സ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ഒക്ടോബർ 25 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ്, ഇൻഡോനേഷ്യ സന്ദർശിക്കുന്നു.

ഇന്ത്യയിൽ ന്യൂഡൽഹിയിൽ പോംപെയോയും അമേരിക്കൻ പ്രതിരോധ വകുപ്പ് സെക്രട്ടറി മാർക്ക് ടി. എസ്പെറും ഇന്ത്യൻ മന്ത്രിമാരോടൊപ്പം മൂന്നാമത് വാർഷിക യു.എസ്.-ഇന്ത്യ 2പ്ലസ് ടു മന്ത്രിതല ചർച്ച നയിക്കും. നിലവിലുള്ള യു.എസ്.-ഇന്ത്യ സമഗ്ര ആഗോള നയതന്ത്ര പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിലും ഇൻഡോ-പസിഫിക് മേഖലയിലും ലോകമെമ്പാടും സുസ്ഥിരതയും സമൃദ്ധിയും അഭിവൃദ്ധിപ്പെടുത്താനായി യു.എസ്.-ഇന്ത്യ സഹകരണം വിപുലീകരിക്കുന്നതിലുമാണ് യു.എസ്. നേതൃത്വം ചർച്ചയിൽ ശ്രദ്ധയൂന്നുക.

ന്യൂഡൽഹിയിൽ നിന്ന് കൊളംബോയിലേക്ക് യാത്ര ചെയ്യുന്ന പോംപെയോ ശക്തവും സർവാധികാരവുമുള്ള ശ്രീലങ്കയുമായുള്ള പങ്കാളിത്തത്തോട് അമേരിക്കയുടെ പ്രതിബദ്ധത ഊന്നിപ്പറയും. സ്വതന്ത്ര ഇൻഡോ-പസിഫിക് മേഖല ഉറപ്പ് വരുത്തുന്നതിനായി അമേരിക്കയുടെയും ശ്രീലങ്കയുടെയും പൊതു ലക്ഷ്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് പോംപെയോ ഈയവസരം വിനിയോഗിക്കും. തുടർന്ന് മാലിയിൽ എത്തുന്ന പോംപെയോ അമേരിക്കയും മാലിദ്വീപുമായുള്ള ഉഭയകക്ഷി ബന്ധം ദൃഢപ്പെടുത്തുന്നതിനും സമുദ്രസുരക്ഷ മുതൽ ഭീകരതക്കെതിരേയുള്ള പോരാട്ടം വരെ നീളുന്ന വിഷയങ്ങളിൽ പരസ്പര സഹകരണം മെച്ചപ്പെടുത്തുന്നതിനും ചർച്ചകളിൽ ഏർപ്പെടും.

ഇന്തോനേഷ്യൻ തലസ്ഥാനം ജക്കാർത്തയിൽ പോംപെയോ പൊതുപ്രസ്താവന നടത്തുകയും ഇന്തോനേഷ്യൻ നേതൃത്വുമായി നടത്തുന്ന കൂടിക്കാഴ്ചകളിൽ ഇരുരാജ്യങ്ങളുടെയും ലക്ഷ്യമായ സ്വതന്ത്ര ഇൻഡോ-പസിഫിക് മേഖലക്കുള്ള അമേരിക്കയുടെ പിന്തുണ ആവർത്തിച്ച് പറയുകയും ചെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP